ന്യൂഡൽഹി: 2023 ലെ അന്താരാഷ്ട്ര മില്ലറ്റ് വർഷത്തിന് മുന്നോടിയായി, പൗരാണിക കാലത്തെ ഈ സുവർണ ധാന്യങ്ങളുമായി ബന്ധപ്പെട്ട് കാർഷിക, കർഷക ക്ഷേമ വകുപ്പ് MyGov പ്ലാറ്റ്‌ഫോമിൽ നിരവധി പരിപാടികളും സംരംഭങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ജന പങ്കാളിത്തം ഉറപ്പാക്കുന്നതിനും ചെറുധാന്യങ്ങളെ പറ്റി അവബോധം സൃഷ്ടിക്കുന്നതിനും ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ചെറുധാന്യങ്ങള്‍ കൃഷിചെയ്യാം ആരോഗ്യഭക്ഷണം ശീലമാക്കാം
നിരവധി മത്സരങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്, ചിലത് നടന്നുകൊണ്ടിരിക്കുന്നു, ഭാവിയിൽ മറ്റു പലതും MyGoV പ്ലാറ്റ്‌ഫോമിൽ സമാരംഭിക്കും. മത്സരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ MyGov വെബ്സൈറ്റിൽ ലഭ്യമാണ് - https://www.mygov.in/
‘ഇന്ത്യയുടെ സമ്പത്ത്, ആരോഗ്യത്തിനായി ചെറുധാന്യങ്ങൾ’ എന്ന പ്രമേയത്തിൽ ഒരു ചിത്രകഥ തയാറാക്കുന്നതിനുള്ള മത്സരം 2022 സെപ്റ്റംബർ 5-ന് ആരംഭിച്ചു. മത്സരം 2022 നവംബർ 5-ന് അവസാനിക്കും.
ചെറുധാന്യങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രശ്നങ്ങൾക്ക് സാങ്കേതിക/ബിസിനസ് പരിഹാരങ്ങൾ കണ്ടെത്താൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി 2022 സെപ്റ്റംബർ 10-ന് മില്ലറ്റ് സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ചലഞ്ച് ആരംഭിച്ചു. ഈ ചലഞ്ച് 2023 ജനുവരി 31 വരെയാണുള്ളത്.
'മൈറ്റി മില്ലറ്റ്സ് ക്വിസ്' മത്സരം 2022 ഒക്ടോബർ 20-ന് അവസാനിക്കും. 2022 ഓഗസ്റ്റ് 20 മുതൽ 30 വരെ 57,779 പേർ ഇത് കാണുകയും, 10,824 എൻട്രികൾ ലഭിക്കുകയും ചെയ്തു.
ബന്ധപ്പെട്ട വാർത്തകൾ: കാര്‍ഷിക സമ്പല്‍സമൃദ്ധികൊണ്ട് മികച്ച ജില്ലയാക്കി വയനാടിനെ ഉയര്‍ത്തും: വി.എസ്. സുനില്‍കുമാര്‍
ചെറു ധാന്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓഡിയോ ഗാനത്തിനും ഡോക്യുമെന്ററി ചിത്രത്തിനും വേണ്ടിയുള്ള മത്സരവും ഉടൻ ആരംഭിക്കും.
അന്താരാഷ്ട്ര ചെറുധാന്യ വർഷം - 2023 ന്റെ ലോഗോയും മുദ്രാവാക്യ മത്സരവും ഇതിനകം നടന്നു കഴിഞ്ഞു. വിജയികളെ ഉടൻ പ്രഖ്യാപിക്കും. അന്താരാഷ്ട്ര മില്ലറ്റ് വർഷമായ 2023-ന്റെപ്രാധാന്യം വിളംബരം ചെയ്യുന്നതിന് കേന്ദ്ര ഗവണ്മെന്റ് ഉടൻ തന്നെ ലോഗോയും മുദ്രാവാക്യവും പുറത്തിറക്കും.
Share your comments