<
  1. News

പ്രധാന അറിയിപ്പുകൾ

സ്റ്റാര്‍ട്ടപ്പ് സംരംഭം: വായ്പയ്ക്ക് അപേക്ഷിക്കാം  പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് സംരംഭം ആരംഭിക്കുന്നതിന് വായ്പ നല്‍കുന്നു. മൂന്ന് ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗം പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. പദ്ധതി അടങ്കലിന് 95 ശതമാനം പരമാവധി 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും5 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിലും  അതിന് മുകളില്‍ 10 ലക്ഷം രൂപവരെ ഏഴുശതമാനം പലിശ നിരക്കിലും 10 ലക്ഷത്തിന് മുകളില്‍ 8 ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിക്കുക. 84 മാസമാണ് തിരിച്ചടവ് കാലയളവ്.അപേക്ഷകര്‍  എം.ബി.ബി.എസ്, ബി.ഡി. എസ്, ബി.എ.എം.എസ്, ബി. എസ്.എം.എസ്, ബിടെക്, ബി.എച്ച്.എം.എസ്, ബി ആര്‍ക്ക്, വെറ്ററിനറി സയന്‍സ്, ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍, ബി ഫാം, ബയോടെക്‌നോളജി, ബി. സി.എ, എല്‍.എല്‍.ബി, എം. ബി.എ, ഫുഡ് ടെക്‌നോളജി, ഫൈന്‍ ആര്‍ട്‌സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എജുക്കേഷന്‍, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിവരാകണം. പ്രായപരിധി 40 വയസ്സ്.താത്പര്യമുള്ളവര്‍ പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ  ജില്ലാ/ ഉപജില്ലാ ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.ksbcdc.com ല്‍ ലഭിക്കും. ഫോണ്‍: 0491-2505366.

Priyanka Menon
പ്രധാന അറിയിപ്പുകൾ
പ്രധാന അറിയിപ്പുകൾ

സ്റ്റാര്‍ട്ടപ്പ് സംരംഭം: വായ്പയ്ക്ക് അപേക്ഷിക്കാം

 പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് സംരംഭം ആരംഭിക്കുന്നതിന് വായ്പ നല്‍കുന്നു. മൂന്ന് ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗം പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. പദ്ധതി അടങ്കലിന് 95 ശതമാനം പരമാവധി 20 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും5 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിലും  അതിന് മുകളില്‍ 10 ലക്ഷം രൂപവരെ ഏഴുശതമാനം പലിശ നിരക്കിലും 10 ലക്ഷത്തിന് മുകളില്‍ 8 ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിക്കുക. 84 മാസമാണ് തിരിച്ചടവ് കാലയളവ്.അപേക്ഷകര്‍  എം.ബി.ബി.എസ്, ബി.ഡി. എസ്, ബി.എ.എം.എസ്, ബി. എസ്.എം.എസ്, ബിടെക്, ബി.എച്ച്.എം.എസ്, ബി ആര്‍ക്ക്, വെറ്ററിനറി സയന്‍സ്, ബി.എസ്.സി അഗ്രിക്കള്‍ച്ചര്‍, ബി ഫാം, ബയോടെക്‌നോളജി, ബി. സി.എ, എല്‍.എല്‍.ബി, എം. ബി.എ, ഫുഡ് ടെക്‌നോളജി, ഫൈന്‍ ആര്‍ട്‌സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എജുക്കേഷന്‍, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിവരാകണം. പ്രായപരിധി 40 വയസ്സ്.താത്പര്യമുള്ളവര്‍ പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ  ജില്ലാ/ ഉപജില്ലാ ഓഫീസുകളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സഹിതം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.ksbcdc.com ല്‍ ലഭിക്കും. ഫോണ്‍: 0491-2505366.

 

മത്സ്യകൃഷിക്ക് അപേക്ഷിക്കാം

മത്സ്യ സമ്പദ് യോജന പദ്ധതിയുടെ കീഴില്‍ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം മത്സ്യകൃഷിക്കായി എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. കുറച്ച് ജലം ഉപയോഗിച്ച് ചെയ്യാവുന്ന നൂതനമായ മത്സ്യകൃഷി രീതിയാണ് റീസര്‍ക്കുലേറ്റ് അക്വാകള്‍ച്ചര്‍ സിസ്റ്റം. മത്സ്യത്തോടൊപ്പം പച്ചക്കറിയും വളര്‍ത്താം എന്നതാണ് പ്രത്യേകത. നൈല്‍ തിലോപ്പിയ മത്സ്യമാണ് നിക്ഷേപിക്കുന്നത്. 100 ക്യൂബിക് മീറ്ററുള്ള യൂണിറ്റ് സ്ഥാപിച്ച് മത്സ്യകൃഷി നടത്തുന്നതിന് ആകെ  7.5 ലക്ഷം രൂപയാണ് ചെലവ്. റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ യൂണിറ്റ് സ്ഥാപിച്ച്  മത്സ്യകൃഷി ആരംഭിച്ചാല്‍ 40 ശതമാനം തുക ധനസഹായമായി ലഭിക്കും. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മലമ്പുഴ, പാലക്കാട് -678651 വിലാസത്തില്‍ ഓഗസ്റ്റ് ആറിനകം തപാല്‍ മുഖേനയോ ddfpkd@gmail.com ലോ അയക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 -2816061, 2815245.

കളിമൺഉല്പന്ന നിർമ്മാണ വിപണന തൊഴിലാളികൾക്ക് വായ്പ: അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ കളിമൺഉല്പന്ന നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ച സമുദായത്തിൽ ഉൾപ്പെട്ട വ്യക്തികൾക്ക് സംരംഭങ്ങളുടെ ആധുനികവൽക്കരിക്കാനും സംരംഭങ്ങൾ ആരംഭിക്കാനും കളിമൺപാത്ര വിപണനത്തിനും വായ്പ നൽകുന്നു. വായ്പ തുക പരമാവധി രണ്ടു ലക്ഷം രൂപയും പലിശ നിരക്ക് ആറു ശതമാനവും തിരിച്ചടവ് കാലാവധി 60 മാസവും ആയിരിക്കും. ജാമ്യ വ്യവസ്ഥകൾ ബാധകമാണ്.
അപേക്ഷകർ പരമ്പരാഗത കളിമൺഉല്പന്ന നിർമ്മാണ മേഖലയിൽ തൊഴിൽ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. പ്രായപരിധി 18നും 55നും മധ്യേ. കുടുംബ വാർഷിക വരുമാനം മൂന്നു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
വായ്പ പദ്ധതികൾക്കുള്ള പ്രത്യേകം അപേക്ഷാ ഫോറങ്ങൾ, നിബന്ധനകൾ, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ എന്നിവ കോർപ്പറേഷന്റെ വെബ്‌സൈറ്റിൽ ലഭിക്കും (www.keralapottery.org). വായ്പാ അപേക്ഷ ഡൗൺലോഡ് ചെയ്ത് രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ, അയ്യങ്കാളി ഭവൻ, രണ്ടാംനില, കനക നഗർ, കവടിയാർ.പി.ഒ, തിരുവനന്തപുരം -695003 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കണം.

വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ

വനിതാ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ സ്ഥിരതാമസക്കാരായ 18 നും 55 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് നല്‍കുന്ന സ്വയംതൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം. ജാമ്യവ്യവസ്ഥയില്‍ ആറു ശതമാനം പലിശ നിരക്കിലാണ് വായ്പ നല്‍കുന്നത്. അപേക്ഷാഫോം www.kswdc.org വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും രേഖകളും തിരുവനന്തപുരം മേഖലാ ഓഫീസില്‍ നേരിട്ടോ മേഖലാ മാനേജര്‍, ടി.സി 15/1942(2), ഗണപതി കോവിലിന് സമീപം, വഴുതക്കാട്, തൈക്കാട് പി ഒ വിലാസത്തില്‍ അയയ്ക്കണം. ഫോണ്‍-04712328257, 9496015006

കൈത്തറി ക്ഷേമനിധി: വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

 കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2021-22 വർഷത്തെ വിദ്യാഭ്യസ ധനസഹായ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അംഗങ്ങളുടെ മക്കൾക്ക് എട്ടാം ക്ലാസ്സ് മുതൽ പ്രൊഫഷണൽ കോഴ്‌സുകൾക്ക് വരെയാണ് ധനസഹായം അനുവദിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാത്തതിന്റെയും പരീക്ഷകൾ നടക്കാത്തതിന്റെയും സാഹചര്യത്തിൽ ഹൈസ്‌ക്കൂൾ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ  ആനുകൂല്യ അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റ് സമർപ്പിക്കേണ്ട. കൂടുതൽ വിവരങ്ങൾക്ക് ബോർഡിന്റെ മേഖലാ ഓഫീസുകളുടെ ഫോൺ നമ്പറിൽ ബന്ധപ്പെടാം. കണ്ണൂർ: 0497-2702995, കോഴിക്കോട്: 0496-2984709, എറണാകുളം: 9446451942, തിരുവനന്തപുരം: 9995091541.

English Summary: agri updates of kerala

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds