കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്താന്‍ 567.14 കോടി രൂപയുടെ പദ്ധതികള്‍ കേരളം കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വിളിച്ചു ചേര്‍ത്ത പദ്ധതി അവലോകന യോഗത്തിലാണ് സമര്‍പ്പിച്ചത്. ക്രെഡിറ്റ് ലിങ്ക്ഡ് പദ്ധതികള്‍ക്കും, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള വായ്പ്പകള്‍ക്കും കര്‍ഷകര്‍ ബാങ്കുകള്‍ക്ക് ഈട് നല്‍കേണ്ടതില്ലെന്ന വ്യവസ്ഥ കര്‍ശനമായി നടപ്പിലാക്കണമെന്നു കേരളം ആവശ്യപ്പെട്ടിട്ടുള്ളതായി കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു.
കാര്‍ഷികോല്‍പാദന കമ്പനികള്‍ രൂപീകരിക്കുമ്പോള്‍ ക്രെഡിറ്റ് ഗ്യാരന്റി കവറേജ് ലഭ്യമാക്കണം. പ്രാഥമിക കര്‍ഷക സംഘങ്ങള്‍ക്ക് നബാര്‍ഡ് 1 % പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നത് ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷനുകള്‍ക്കും ലഭ്യമാക്കണം എന്നും ആവശ്യപ്പെട്ടു.
മറ്റ് ആവശ്യങ്ങള്‍ താഴെ പറയുന്നവയാണ്.
- കാർഷികോല്‍പന്ന ഗുണനിലവാര പരിശോധനയ്ക്ക് ലാബ് സ്ഥാപിക്കാന്‍ കേന്ദ്ര സഹായം ലഭ്യമാക്കണം.
- എണ്ണക്കുരു ഉൽപാദന പദ്ധതി കേരളത്തില്‍ എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കണം.
എണ്ണപ്പന നടീല്‍ വസ്തുക്കളുടെ ഒരു ഉല്പാദന യൂണിറ്റ് കൂടി അനുവദിക്കണം. - പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കയറ്റുമതി സ്ഥാപനങ്ങള്‍ക്ക് കോവിഡ് പശ്ചാത്തലത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കണം.
- കേരളത്തിന്റെ സ്വന്തം ഉല്പന്നങ്ങളായ ഗന്ധകശാല അരി, വാഴക്കുളം പൈനാപ്പിള്‍, നേന്ത്രപ്പഴം എന്നിവയുടെ കയറ്റുമതിക്ക് കേന്ദ്ര സഹായം ലഭ്യമാക്കണം
- കയറ്റുമതി മേഖലയില്‍ കാര്‍ഗോ സര്‍വീസില്‍ കേന്ദ്രം നടപ്പിലാക്കിയ ഓപ്പണ്‍ സ്‌കൈ പോളിസി നിയന്ത്രണം പുനഃപരിശോധിക്കണം
- തിരുനവന്തപുരം കൊച്ചി വിമാനത്താവളങ്ങള്‍ കാര്‍ഷികോല്‍പന്ന കയറ്റുമതി സര്‍വീസ് പട്ടികയില്‍ ഉള്‍പ്പെടുത്തണം.
- മറ്റ് രാജ്യങ്ങളില്‍ നിന്ന് കുരുമുളക് പോലെയുള്ള കാര്‍ഷിക ഉല്‍പന്നങ്ങളുടെ കേരളത്തിലേയ്ക്കുള്ള ഇറക്കുമതിക്കു നിയന്ത്രണം എന്നിവയാണ്.
ബന്ധപ്പെട്ട വാർത്തകൾ
കേരള കാർഷിക സർവ്വകലാശാലയുടെ വ്യാജന്മാരുണ്ട്. സൂക്ഷിക്കുക. യഥാർത്ഥ ടെലഫോൺ നമ്പരുകൾ ഇതാ.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൽ നിന്നും കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും സേവനങ്ങളും എന്തെല്ലാം?
Share your comments