<
  1. News

കാര്‍ഷിക പഠന കേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നു -പ്രധാനമന്ത്രി

കാര്‍ഷിക പഠനകേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നും കൃഷിയെ ഗവേഷണവും നവീന സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ഝാന്‍സിയിലെ റാണി ലക്ഷ്മിഭായി കേന്ദ്ര കാര്‍ഷിക സര്‍വകലാശാലയുടെ കോളേജ്-അഡ്മിനിസ്ട്രേഷന്‍ കെട്ടിടങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ajith Kumar V R
PM inaugurating the new block of Rani Lakshmi Bai Agri University
PM inaugurating the new block of Rani Lakshmi Bai Agri University

കാര്‍ഷിക പഠനകേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നും കൃഷിയെ ഗവേഷണവും നവീന സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഉത്തര്‍ പ്രദേശിലെ ഝാന്‍സിയിലെ റാണി ലക്ഷ്മിഭായി കേന്ദ്ര കാര്‍ഷിക സര്‍വകലാശാലയുടെ കോളേജ്-അഡ്മിനിസ്ട്രേഷന്‍ കെട്ടിടങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.റാണി ലക്ഷ്മി ഭായിയുടെ 'ഞാനെന്റെ ഝാന്‍സിയെ തരില്ല' എന്ന വാക്കുകള്‍ ഉദ്ധരിച്ച പ്രധാനമന്ത്രി 'എന്റെ ഝാന്‍സി, എന്റെ ബുന്ദേല്‍ഖണ്ഡ്'എന്ന വാക്യം എപ്പോഴും മനസിലുണ്ടാകണമെന്നും ആത്മനിര്‍ഭര്‍ ഭാരത് വിജയമാക്കാന്‍ ഇത് ഉപയോഗപ്പെടുത്തണമെന്നും ഝാന്‍സിയിലേയും ബുന്ദേല്‍ഖണ്ഡിലെയും ജനങ്ങളോട് ആവശ്യപ്പെട്ടു.

Academic building- Courtesy- rlbcau.ac.in
Academic building- Courtesy- rlbcau.ac.in

കര്‍ഷകനെ ഉത്പ്പാദകനും സംരംഭകനുമാക്കും

ആത്മനിര്‍ഭര്‍ ഭാരത് അഭിയാനില്‍ കൃഷിക്ക് പ്രധാന പങ്കാണുള്ളതെന്ന് പറഞ്ഞ പ്രധാനമന്ത്രി കാര്‍ഷിക മേഖലയിലെ സ്വയം പര്യാപ്തത എന്നാല്‍ കര്‍ഷകനെ ഉല്‍പ്പാദകനും സംരംഭകനുമാക്കുക എന്നാണെന്ന് വ്യക്തമാക്കി. ഈ ആശയത്തിന്റെ ചുവട് പിടിച്ചാണു നിരവധി ചരിത്രപരമായ കാര്‍ഷിക പരിഷ്‌കരണങ്ങളും ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. മറ്റേതൊരു വ്യവസായത്തിലേതും പോലെ ഇന്ന് കര്‍ഷകര്‍ക്കും തങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നിടത്ത് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള അവസരം കൈവന്നിരിക്കുന്നു. ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ലക്ഷം കോടിയുടെ പ്രത്യേക ഫണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക സര്‍വ്വകലാശാലയുടെ പങ്ക്

നിരന്തര ശ്രമങ്ങള്‍ കൃഷിയെ ആധുനിക സാങ്കേതിക വിദ്യയുമായി ബന്ധിപ്പിക്കുന്നതായി പറഞ്ഞ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ കാര്‍ഷിക സര്‍വകലാശാലകള്‍ക്കും ഗവേഷണ കേന്ദ്രങ്ങള്‍ക്കും നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്നും വ്യക്തമാക്കി. ആറു വര്‍ഷം മുമ്പ് ഒരു കേന്ദ്ര സര്‍വകലാശാല ഉണ്ടായിരുന്നിടത്ത് ഇന്ന് മൂന്ന് കേന്ദ്ര കാര്‍ഷിക സര്‍വകലാശാലകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവ കൂടാതെ ഝാര്‍ഖണ്ഡ് ഐഎആര്‍ഐ, അസം ഐഎആര്‍ഐ, ബിഹാറിലെ മോത്തിഹാരിയിലുള്ള മഹാത്മാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് ഫാമിംഗ് എന്നീ മൂന്ന് ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിച്ചു.

കൃഷി സ്കൂള്‍ പാഠ്യപദ്ധതിയില്‍

ബുന്ദേല്‍ഖണ്ഡിലെ വെട്ടുകിളി ആക്രമണത്തെക്കുറിച്ച് പരാമര്‍ശിക്കവേ സ്ഥിതിഗതികള്‍ നേരിടാനും അപകടങ്ങള്‍ കുറയ്ക്കാനും സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിച്ചുവെന്നു പ്രധാനമന്ത്രി പറഞ്ഞു. നിരവധി നഗരങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചും കര്‍ഷകരെ മുന്‍കൂട്ടി അറിയിച്ചും ഡ്രോണ്‍ ഉപയോഗിച്ച് കീടനാശിനി തളിച്ചും ഡസണ്‍ കണക്കിനു നവീന സ്പ്രേ മെഷീനുകള്‍ ഉപയോഗിച്ചും കര്‍ഷകര്‍ക്ക് അവ ലഭ്യമാക്കിയും സര്‍ക്കാര്‍ സ്ഥിതിഗതികളെ ഫലപ്രദമായി നേരിട്ടു.കഴിഞ്ഞ ആറു വര്‍ഷത്തിനിടെ കൃഷിയും ഗവേഷണവും തമ്മില്‍ ബന്ധിപ്പിക്കാനും ഗ്രാമങ്ങളിലെ കൃഷിക്കാര്‍ക്ക് ശാസ്ത്രീയ ഉപദേശം നല്‍കാനും ഗവണ്‍മെന്റ് നിരവധി ശ്രമങ്ങള്‍ നടത്തിവരുന്നതായി അദ്ദേഹം പറഞ്ഞു. ക്യാമ്പസുകളില്‍ നിന്ന് കൃഷിയിടങ്ങളിലേക്ക് അറിവും പ്രാഗല്‍ഭ്യവും എത്തിക്കുന്നതിനുള്ള ജൈവവ്യവസ്ഥ വികസിപ്പിക്കാന്‍ സര്‍വകലാശാലകളുടെ സഹായമുണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.കൃഷിയുമായി ബന്ധപ്പെട്ട അറിവിന്റെയും അത് സ്‌കൂള്‍തലത്തില്‍ നടപ്പില്‍ വരുത്തുന്നതിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി ഗ്രാമങ്ങളിലെ മിഡില്‍ സ്‌കൂള്‍ തലത്തില്‍ കൃഷി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി.

Agricultural institutions will provide new opportunities to students, help connect farming with research and advanced technology, says PM

Prime Minister Narendra Modi has said that agricultural learning centers will provide more opportunities to students and connect agriculture with research and innovative technology.
He was speaking after inaugurating the college-administration buildings of Rani Laxmibhai Central Agricultural University in Jhansi, Uttar Pradesh, via video conference. The Prime Minister said that agriculture has an important role to play in the Atmanirbhar Bharat Abhiyan, adding that self-sufficiency in agriculture means making the farmer a producer and an entrepreneur. He said that many historical agrarian reforms had taken place in the wake of this idea. Today, as in any other industry, farmers have the opportunity to sell their produce where they can get a better price. He said a special fund of Rs 1 lakh crore has been set up to promote industries on a cluster basis.

The Prime Minister said that continuous efforts are being made to link agriculture with modern technology and that agricultural universities and research institutes have a crucial role to play in this regard. He said that where there was a Central University six years ago, there are now three Central Agricultural Universities. In addition, three national educational institutes were established: Jharkhand IARI, Assam IARI and Mahatma Gandhi Institute for Integrated Farming in Motihari, Bihar.

Referring to the locust attack in Bundelkhand, the Prime Minister said the government was working hard to address the situation and reduce the risks. He said the government has effectively tackled the situation by opening control rooms in several cities, informing farmers in advance, using drones to spray pesticides and using dozens of innovative spray machines to provide them to farmers. He called on the universities to help develop the ecosystem to impart knowledge and skills from campuses to farms.

ലോക നാളീകേര ദിനം

English Summary: Agricultural institutions will provide new opportunities to students, help connect farming with research and advanced technology, says PM

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds