കാർഷിക പമ്പുകൾ സോളാറിലേക്ക് മാറ്റാം
കർഷകർക്ക് തങ്ങളുടെ കാർഷിക പമ്പുകൾ സോളാറിലേക്ക് മാറ്റുന്നതിന് അനേർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.anert.gov.in ലൂടെ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പർ 18004251803 വഴി ബന്ധപ്പെടാം.
കുരുമുളക് തൈകള്‍ വിതരണത്തിന്
വെള്ളിയാമറ്റം കൃഷിഭവനില്‍ മികച്ചയിനം കുരുമുളക് തൈകള്‍ (പന്നിയൂര്‍ 1, കരിമുണ്ട) പച്ചക്കറി തൈകള്‍, വിത്തുകള്‍, മുതലായവ സൗജന്യമായും, തെങ്ങിന്‍ തൈകള്‍ (ഹൈബ്രിഡ്, 125 രൂപ, w c T 50 രൂപ നിരക്കിലും) വിതരണത്തിനായി എത്തിയിട്ടുണ്ട്. കര്‍ഷകര്‍ കരം അടച്ച രസീത് / സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡ് കോപ്പി ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി എന്നിവ സഹിതം കൃഷിഭവനില്‍ എത്തണം.
കൃഷിഭവൻ വഴി ഇന്റേൺഷിപ്
കൃഷി തൽപരരായ യുവതി യുവാക്കൾക്കായി കൃഷിഭവൻ നൽകുന്ന ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. ഓഗസ്റ്റ് 11 വരെ www.keralaagriculture.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പെടുക
റേഷന്‍ കാര്‍ഡിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണം
പുതിയ റേഷന്‍ കാര്‍ഡ് ആവശ്യമായര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, വീട്ടു നമ്പര്‍ കാണിക്കുന്ന രേഖ എന്നിവ സഹിതം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങളില്‍ നിന്നും വീട്ടിലിരുന്ന് ഓൺ ലൈനായും അപേക്ഷിക്കാം. ഇങ്ങനെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സപ്ലൈ ഓഫീസില്‍ പരിശോധിച്ച് അംഗീകരിക്കുമ്പോള്‍ അപേക്ഷകന്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് റേഷന്‍ കാര്‍ഡ് പ്രിന്റ് ചെയ്യാം. ഇവര്‍ പുതിയ റേഷന്‍ കാര്‍ഡിനു വേണ്ടി ഒരു ഘട്ടത്തിലും സപ്ലൈ ഓഫീസില്‍ വരേണ്ടതില്ല. അപാകതയുള്ളതോ കൂടുതല്‍ അന്വേഷണം ആവശ്യമുള്ളതോ ആയ അപേക്ഷകള്‍ തിരിച്ചയക്കും.വീട്ടു നമ്പര്‍ കിട്ടത്തവര്‍ക്കുള്ള റേഷന്‍ കാര്‍ഡ് നല്‍കുന്നതിന് വിശദമായ അന്വേഷണം നടത്തേണ്ടതിനാൽ ഇത്തരം അപേക്ഷകള്‍ ഇനിയൊരു അറിയിപ്പിന് ശേഷം മാത്രമേ സ്വീകരിക്കൂ.
കാർഷിക ഉപകരണങ്ങൾക്ക് സബ്സിഡി
പ്രൂണിങ്, ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, ഷിയറിങ് തുടങ്ങിയവയ്ക്കുള്ള ഉപകരണങ്ങൾ, ബ്രഷ് കട്ടർ, വീഡ് കട്ടർ മുതലായവയ്ക്ക് ധനസഹായം നൽകുന്നു. സ്ത്രീ കർഷകർക്കും എസ് സി/ എസ് ടി വിഭാഗത്തിൽപ്പെട്ട കർഷകർക്കും ബ്രഷ് കട്ടർ, വീഡ് കട്ടർ തുടങ്ങിയവ വാങ്ങുന്നതിന് സബ്സിഡി നിരക്കിൽ 50 ശതമാനം നിജപ്പെടുത്തി 1,25,000 രൂപ വരെ എസ്ഐഡിഎച്ച് പദ്ധതിപ്രകാരം നൽകുന്നതാണെന്ന് തിരുവനന്തപുരം ജില്ലാ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.
ശീതകാല പച്ചക്കറി വിളകൾ എന്ന വിഷയത്തിൽ പരിശീലനം
എറണാകുളം ജില്ലയിലെ കാർഷിക പരിശീലന കേന്ദ്രത്തിൽ വൈറ്റില ആർഎടിടിസി കർഷകർക്കായി ശീതകാല പച്ചക്കറി വിളകൾ എന്ന വിഷയത്തിൽ ഫേസ്ബുക്ക് മുഖേനെ ഇന്ന് ഉച്ചയ്ക്ക് 2 30 ന് പരിശീലനപരിപാടി സംഘടിപ്പിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ
0484-2703094
മൂല്യവർദ്ധിത പാലുല്പന്നങ്ങൾ എന്ന വിഷയത്തിൽ ഗൂഗിൾ മീറ്റ് വഴി പരിശീലനം
ഇന്ന് കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് മൂല്യവർദ്ധിത പാലുല്പന്നങ്ങൾ എന്ന വിഷയത്തിൽ കർഷകർക്കായി ഗൂഗിൾ മീറ്റ് വഴി പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ 0481-2302223.
ഷീറ്റ് റബ്ബർ സംസ്കരണം, തരംതിരിക്കൽ എന്ന വിഷയത്തിൽ പരിശീലനം
റബ്ബർ ബോർഡ് ഓഗസ്റ്റ് 3, 4 തീയതികളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഷീറ്റ് റബ്ബർ സംസ്കരണം, തരംതിരിക്കൽ, എന്ന വിഷയത്തിൽ പരിശീലനം നൽകുന്നു. പരിശീലനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പറുകൾ 0481-2353127, 0481-2353201
തേനീച്ച കൃഷിയിൽ പരിശീലനം
ഹോർട്ടികോർപ്പ് ബീ കീപ്പിംഗ് ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 3,4,5 തീയതികളിൽ കരുർ കൃഷിഭവൻ പരിധിയിൽ വെച്ച് തേനീച്ച ചില നൽകുന്നു. പരിശീലനം ആഗ്രഹിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9447910989
Share your comments