1. News

കാഴ്ചയിൽ അറിവും മിഴിവും നൽകി കാർഷിക സർവകലാശാല

കാർഷികരംഗത്തെ മാറ്റങ്ങളെ അടുത്തറിയാനും പുതിയ കണ്ടെത്തലുകൾ മനസ്സിലാക്കാനും അറിവ് പകർന്നും എൻ്റെ കേരളം മെഗാ എക്സിബിഷനിൽ കാർഷിക സർവകലാശാല സ്റ്റാൾ.

Meera Sandeep
കാഴ്ചയിൽ അറിവും മിഴിവും നൽകി കാർഷിക സർവകലാശാല
കാഴ്ചയിൽ അറിവും മിഴിവും നൽകി കാർഷിക സർവകലാശാല

തൃശ്ശൂർ: കാർഷികരംഗത്തെ മാറ്റങ്ങളെ അടുത്തറിയാനും പുതിയ കണ്ടെത്തലുകൾ മനസ്സിലാക്കാനും അറിവ് പകർന്നും എൻ്റെ കേരളം മെഗാ എക്സിബിഷനിൽ  കാർഷിക സർവകലാശാല സ്റ്റാൾ.

നിലമ്പൂർ തേക്ക്, വയനാട് ഗന്ധകശാല അരി, കൈപ്പാട് അരി, പൊക്കാളി അരി, മധ്യതിരുവിതാംകൂർ ശർക്കര എന്നിങ്ങനെ ഭൗമ സൂചിക പദവി ലഭിച്ച 17 ഇനങ്ങൾ സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ട് ഉണ്ട്. കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ നൂതന മൂല്യ വർധിത ഭക്ഷ്യഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, അഗ്രി ബിസിനസ് ഇൻകുബേറ്റർ പ്രവർത്തനങ്ങൾ വിവരിക്കുന്ന പോസ്റ്ററുകൾ, വിജ്ഞാന വ്യാപന ഡയറക്ടറേറ്റിന്റെ വിവിധ പ്രവർത്തനങ്ങൾ വിവരിക്കുന്ന പോസ്റ്ററുകൾ,

ബന്ധപ്പെട്ട വാർത്തകൾ: പള്ളിപ്പുറം പൊക്കാളി അരി വിപണിയിലിറക്കുന്നു, കൂടുതൽ കൃഷി വാർത്തകൾ

കാർഷിക സർവകലാശാല പ്രസിദ്ധീകരണമായ കൽപധേനൂ, കശുമാവ് ഗവേഷണ കേന്ദ്രത്തിലെ വിവിധ മൂല്യ വർദ്ധിത ഉത്പന്നങ്ങൾ, ജൈവ കീടനാശിനികൾ ജൈവവളങ്ങൾ, പുതുമയാർന്ന ഗാബിയോൺ ഗാർഡൻ ഡിസൈൻ, കാർഷിക സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്നിങ്ങനെ നിരവധിയായ കാഴ്ചകളും അറിവുകളും ആണ് സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്. കൃഷിയെ ഹൃദയത്തിൽ ഏറ്റുന്നവർക്ക് നവ്യനുഭവം കൂടിയാണ് കാർഷിക സർവകലാശാല സ്റ്റാൾ.

University of Agriculture stall at Ente Kerala Mega Exhibition to impart knowledge to get a closer look at the changes in the field of agriculture and to understand the new discoveries.

There are 17 species on display in the stall which have been given the Earth Index status like Nilambur Teak, Wayanad Gandakashala Rice, Kaipad Rice, Pokkali Rice and Madhya Thiruvithamkur Jaggery. Posters describing innovative value added food products, handicrafts, Agri Business Incubator activities at Kannara Banana Research Centre, posters describing various activities of Directorate of Knowledge Dissemination,

Agricultural University publication Kalpadhenu, various value added products from cashew research center, organic pesticides, organic fertilizers, innovative gabion garden design, value added products from various centers of Agricultural University Agriculture University stall is also a new experience for those who take agriculture in heart.

English Summary: Agricultural University imparting knowledge and brilliance in vision

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds