കൃഷിവകുപ്പ് ഉത്‌പാദന മികവുള്ള തെങ്ങുകളുടെ വിത്തുതേങ്ങകൾ സംഭരിക്കുന്നു. വെളിച്ചെണ്ണ,നീര എന്നിവ കൂടുതലായി ലഭിക്കുന്നതിനാണ് ഉത്‌പാദന മികവുള്ള തെങ്ങുകളുടെ വിത്തുതേങ്ങകൾ സംഭരിക്കുന്നുത്. 4.28 ലക്ഷം വിത്തുതേങ്ങകൾ സംഭരിക്കാനാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രത്തിൻ്റെ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തെങ്ങിൻ തൈകളുടെ ഉത്‌പാദനം.
വെളിച്ചെണ്ണയ്ക്കായി ചന്ദ്രകല്പ, കേരകേരളം, കല്പധനു, കംരൂപ എന്നീ ഇനങ്ങളാണ് ഉത്പാദിപ്പിക്കുന്നത്. വെസ്റ്റ് കോസ്റ്റ്, കേര ശങ്കരസങ്കരയിനം ലക്കടീവ് ഓർഡിനറി ടാൾ എന്നിവയിൽ നിന്നാണ് നീര ഉത്‌പാദനം ലക്ഷ്യമിടുന്നത്. തെങ്ങിൻ തൈകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് കൃഷി വകുപ്പിൻ്റെ ഫാമുകളിലാണ് ഇവ ഉത്‌പാദിപ്പിക്കുക. ഗുണമേന്മയുള്ള നെടിയ ഇനം , കുറിയ ഇനം വിത്തുതേങ്ങൾ സർക്കാർ ഫാമുകളിൽ നിന്നും കർഷകരുടെ കൃഷിയിടങ്ങളിൽനിന്നും ശേഖരിക്കും തുടർന്ന് അവ കൃഷിവകുപ്പിൻ്റെ ഫാമുകളിൽ പാകി ശാസ്ത്രീയമായി പരിപാലിച്ചു തെങ്ങിൻ തൈകൾ ഉത്‌പാദിപ്പിക്കും. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിട്യൂട്ടിൻ്റെ കീഴിലുള്ള കേന്രതൊട്ട വിള ഗവേഷണ കേന്ദ്രം മുഖേനയും മേൽത്തരം തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ചു കർഷകർക്ക് വിതരണം ചെയ്തിട്ടുണ്ട്.
English Summary: Agriculture Department to stock high yielding coconut seed to increase the productivity of coconut oil
Share your comments