കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍കരണത്തിന് വലിയ മുന്നേറ്റമുണ്ടാക്കി യുവാക്കളെ ഉള്‍പ്പെടെ കൃഷിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കാര്‍ഷികയന്ത്രോപകരണങ്ങള്‍ വിതരണം ചെയ്തു.
കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍കരണത്തിന് വലിയ മുന്നേറ്റമുണ്ടാക്കി യുവാക്കളെ ഉള്‍പ്പെടെ കൃഷിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കാര്‍ഷികയന്ത്രോപകരണങ്ങള്‍ വിതരണം ചെയ്തു. തെരഞ്ഞെടുത്ത 31 കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് യന്ത്രങ്ങള്‍ നല്‍കിയത്. ജില്ലയിലെ പ്രവര്‍ത്തനക്ഷമമായ കര്‍ഷക സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍, പാടശേഖര സമിതികള്‍ തുടങ്ങിയ ഗ്രൂപ്പുകളില്‍ നിന്നാണ് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. പവര്‍ ടില്ലര്‍, നടീല്‍ യന്ത്രം, കൊയ്ത്ത് യന്ത്രം, മെതിയന്ത്രം, കാട് വെട്ട് യന്ത്രം, സ്‌പ്രെയറുകള്‍ എന്നിവ വിതരണം ചെയ്തു. യന്ത്രങ്ങളുടെ വിലയുടെ 90 ശതമാനം സബ്‌സിഡിയായി കര്‍ഷകന് ലഭിക്കും.
രണ്ടുവര്‍ഷം കൊണ്ട് ജില്ലയിലെ മുഴുവന്‍ തരിശ് നിലങ്ങളും കൃഷിയോഗ്യമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് കാര്‍ഷികയന്ത്രങ്ങളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. സാധാരണക്കാര്‍ക്ക് കൂടി ആധുനിക യന്ത്രങ്ങള്‍ ലഭ്യമാക്കാനാണ് ജില്ലാ പഞ്ചായത്ത് യന്ത്രവല്‍ക്കരണം നടത്തുന്നത്. കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തി മുന്നോട്ട് കൊണ്ടു പോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ മുഴുവന്‍ ഭൂമിയും തരിശ് രഹിതമാക്കുന്നതിന്റെ ഭാഗമായാണ് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് കാര്‍ഷികയന്ത്രങ്ങള്‍ നല്‍കിയത്. ജില്ലാ പഞ്ചായത്തിന്റെ 201819 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33 ലക്ഷംരൂപ ചെലവഴിച്ചാണ് യന്ത്രങ്ങള്‍ വിതരണം ചെയ്തത്.
Share your comments