1. News

കൃഷി പുസ്തകങ്ങൾ കൃഷിമന്ത്രി പി. പ്രസാദ് പ്രകാശനം ചെയ്തു

കാർഷിക സംസ്കൃതിയുമായി ബന്ധപ്പെട്ട രണ്ട് പ്രമുഖ പുസ്തകങ്ങളുടെ പ്രൗഢോജ്വലമായ പ്രകാശനകർമ്മം കേരളത്തിലെ പുസ്തകപ്രസാധനരംഗത്തെ രണ്ട് പ്രമുഖ വ്യക്തിത്വങ്ങളുടെ നിറസാന്നിദ്ധ്യത്തിൽ ബഹു.കേരള കൃഷി വകുപ്പ് മന്ത്രി ശ്രീ .പി .പ്രസാദ് തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

ദിവാകരൻ ചോമ്പാല
കൃഷി പുസ്തകങ്ങൾ കൃഷിമന്ത്രി പി. പ്രസാദ് പ്രകാശനം ചെയ്യുന്നു
''ഇലക്കറികളും കൃഷിപ്പെരുമയും'', ''തെങ്ങ് നന്മമരം '' എന്നീ രണ്ട് പുസ്തകങ്ങൾ കൃഷിമന്ത്രി പി. പ്രസാദ് പ്രകാശനം ചെയ്യുന്നു

കാർഷിക സംസ്‌കൃതിയുമായി ബന്ധപ്പെട്ട രണ്ട് പ്രമുഖ പുസ്തകങ്ങളുടെ  പ്രൗഢോജ്വലമായ പ്രകാശനകർമ്മം കേരളത്തിലെ പുസ്‌തകപ്രസാധനരംഗത്തെ രണ്ട് പ്രമുഖ വ്യക്തിത്വങ്ങളുടെ നിറസാന്നിദ്ധ്യത്തിൽ  ബഹു .കേരള കൃഷി വകുപ്പ് മന്ത്രി ശ്രീ .പി .പ്രസാദ് തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള കാര്‍ഷിക മാസികയായ കൃഷിജാഗരണ്‍ മാസികയുടെ എക്സിക്യുട്ടീവ് എഡിറ്റർ ശ്രീ.സുരേഷ് മുതുകുളം രചിച്ച ''ഇലക്കറികളും കൃഷിപ്പെരുമയും'', ''തെങ്ങ് നന്മമരം '' എന്നീ രണ്ട് പുസ്‌തകങ്ങളുടെ പ്രകാശനകർമ്മമാണ്  ഈ അടുത്ത ദിവസം നടന്നത്. കേരളഭാഷാ ഇൻസ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ഈ പുസ്‌തകങ്ങളുടെ ആദ്യ പ്രതികൾ പ്രഭാത് ബുക്ക് ഹൌസ് ജനറൽ മാനേജരും പ്രമുഖ എഴുത്തുകാരനുമായ ശ്രീ .ഹനീഫ റാവുത്തർ ബഹു.കൃഷിവകുപ്പു മന്ത്രിയിൽ നിന്നും ചടങ്ങിൽ എറ്റുവാങ്ങി.

കേരള ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് ഡയറക്‌ടർ പ്രൊ.വി.കാർത്തികേയൻ നായർ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിച്ചു. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും പുസ്‌തക പ്രകാശനചടങ്ങിന് വേണ്ടപ്പെട്ട സഹായസഹകരണങ്ങൾ നൽകിയ കൃഷിവകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശ്രീ.വിനോദ് മോഹൻ കൃഷി വകുപ്പിലെ മറ്റു സുഹൃത്തുക്കൾ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവരോടെല്ലാം തനിക്കുള്ള കൃതജ്ഞതയും കടപ്പാടും ഏറെ വലുതാണെന്ന് നന്ദിപ്രകടനത്തിൽ ഗ്രന്ഥകർത്താവ് സുരേഷ് മുതുകുളം ഹൃദയത്തിൻറെഭാഷയിൽ വ്യക്തമാക്കി.

പുസ്‌തകങ്ങൾക്ക് ആധികാരികവും പ്രൗഢവുമായ നിലയിൽ അവതാരിക എഴുതിയ പ്രൊഫ.വി.കാർത്തികേയനെ  ചടങ്ങിൽ ഗ്രന്ധകർത്താവ്  പ്രത്യേകം അനുമോദിക്കുകയുമുണ്ടായി. ഇതിനകം നിരവധി പുസ്‌തകങ്ങളുടെ രചയിതാവായ സുരേഷ് മുതുകുളം  കൃഷിവകുപ്പിൽ ജോയിന്റ് ഡയറക്റ്റർ, പ്രമുഖ ഫാം ജേർണലിസ്റ്റ്, ഫാം ഇൻഫോർമേഷൻ ബ്യുറോയുടെ ഉപദേശക സമിതി അംഗം, ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ആഫീസർ  എന്നീ നിലകളിലും മികവുറ്റ  സേവനമനുഷ്ഠിച്ചമഹദ്‌വ്യക്തിത്വമാണ്.

മികച്ച കാർഷിക മാധ്യമ പ്രവർത്തകനുള്ള സംസ്ഥാന പുരസ്‌കാരവും സദ്‌സേവനരേഖയുംഇതിനകം ലഭിച്ചി ഇദ്ദേഹം കഴിഞ്ഞ 25 വർഷത്തിലേറെയായി മാതൃഭൂമി ദിനപത്രത്തിൽ കൃഷിയുമായി ബന്ധപ്പെട്ട ചോദ്യോത്തര പംക്തി കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

കേരളത്തിലെ സവിശേഷ കാലാവസ്ഥാ സാഹചര്യത്തിൽ വളർത്താനും വിപണനം ചെയ്യാനും കഴിയുന്ന വിവിധ ഇലച്ചെടികളുടെ വളർത്തൽ, പരിപാലനം, വംശവർധന, ഫസ്റ്റ്എയിഡ്  തുടങ്ങിയവ ഉൾപ്പെടുത്തിയ ''അലങ്കാര ഇലകൾ'' എന്ന ഇദ്ദേഹത്തിൻറെ മലയാളകൃതിയുടെ മൂന്നാം പതിപ്പിന്റെ പ്രകാശനകർമ്മവും ഈ അടുത്താണ് തിരുവനന്തപുരത്ത് നടന്നത്.

English Summary: Agriculture Minister P Prasad released Agri books

Like this article?

Hey! I am ദിവാകരൻ ചോമ്പാല. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds