<
  1. News

ഇന്നത്തെ (02-6-2021) സർവ്വകലാശാല,കൃഷിഭവൻ ,ഓൺലൈൻ ട്രെയിനിംഗ് കാർഷിക അറിയിപ്പുകൾ

കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണകേന്ദ്രം ശാസ്താംകോട്ട ബ്ലോക്കിൽ ജൂൺ 2 (ബുധനാഴ്ച) രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെ ഗൂഗിൾ മീറ്റ് വഴി  കർഷക ശാസ്ത്രജ്ഞൻ മുഖം സംഘടിപ്പിക്കുന്നു.  കർഷകർ ഗൂഗിൾ മീറ്റിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Arun T
കാർഷിക അറിയിപ്പുകൾ
കാർഷിക അറിയിപ്പുകൾ

കർഷക ശാസ്ത്രജ്ഞർ മുഖാമുഖം (Farmer - Scientist face to face)

കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണകേന്ദ്രം ശാസ്താംകോട്ട ബ്ലോക്കിൽ ജൂൺ 2 (ബുധനാഴ്ച) രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെ ഗൂഗിൾ മീറ്റ് വഴി  കർഷക ശാസ്ത്രജ്ഞർ (Scientist) മുഖാമുഖം സംഘടിപ്പിക്കുന്നു.  കർഷകർ ഗൂഗിൾ മീറ്റിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

പങ്കെടുക്കുന്ന ശാസ്ത്രജ്ഞർ

 1. Dr. ബിന്ദു എം ആർ പ്രൊഫസർ & ഹെഡ്,FSRS

2.  Dr. ബിന്ദു ബി,അസിസ്റ്റൻഡ് പ്രൊഫസർ, FSRS

3.  Dr. രഞ്ജൻ ബി,അസിസ്റ്റൻറ് പ്രൊഫസർ, FSRS

4. Dr. രാധിക NS, അസിസ്റ്റൻഡ് പ്രൊഫസർ കാർഷിക കോളേജ് പടന്നക്കാട്

5.  Dr. സന്തോഷ് കുമാർ, T അസിസ്റ്റന്റ് പ്രൊഫസർ കാർഷിക കോളേജ് വെള്ളായണി

6. Dr. വിജയശ്രീ, V, അസിസ്റ്റന്റ് പ്രൊഫസർ കാർഷിക കോളേജ് വെള്ളായണി

https://meet.google.com/mzy-jogm-qhc

അടുക്കളമുറ്റത്തെ കോഴിവളർത്തൽ

ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ "അടുക്കളമുറ്റത്തെ കോഴിവളർത്തൽ " എന്ന വിഷയത്തിൽ _05/06/2021 ശനി_ രാവിലെ 10 മണിയ്ക്ക്  ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു.

ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിലൂടെയാണ് പരിശീലനം.പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ 

https://docs.google.com/forms/d/e/1FAIpQLSd_aEM3D6EJKHtoXfC8UiV1NySlmWkW7QIsCgyShuggSKn7vg/viewform?usp=pp_url എന്ന ലിങ്കിൽ കയറി 04/06/2021 രാത്രി 7 മണിക്ക് മുമ്പ്  രജിസ്റ്റർ ചെയ്യേണ്ടതാണ്.പരിശീലനത്തിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് വാട്സ്ആപ്പ് വഴി അറിയിക്കുന്നതാണ്.

Contact 8089293728 

Deputy Director, LMTC ATHAVANAD

അഗ്രി ബിസിനസ് മാനേജ്‌മെന്റ് അപേക്ഷിക്കാം ( Agri -Business Management)

കേരള കാര്‍ഷിക സര്‍വകലാശാലയുടെ തൃശ്ശൂര്‍ വെള്ളാനിക്കരയിലെ കോളേജ് ഓഫ് കോ ഓപ്പറേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് നടത്തുന്ന മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (അഗ്രി ബിസിനസ് മാനേജ്‌മെന്റ് (Agri-Business Management)) [എം.ബി.എ.- എ.ബി.എം.] പ്രവേശനത്തിന് അപേക്ഷിക്കാം.

ഐ.സി.എ.ആര്‍. സംവിധാനത്തിലെ സ്റ്റേറ്റ് അഗ്രിക്കള്‍ച്ചറല്‍ സര്‍വകലാശാലകള്‍/കല്പിത സര്‍വകലാശാലകള്‍ എന്നിവയില്‍ നിന്നുമുള്ള പ്രൊഫഷണല്‍ ബിരുദധാരികള്‍, റഗുലര്‍ സ്ട്രീമില്‍ ഐ.സി.എ. ആര്‍./എ.ഐ.സി.ടി.ഇ./യു.ജി.സി. അംഗീകാരമുള്ള, ഇന്ത്യന്‍/ വിദേശ സര്‍വകലാശാലകളില്‍ നിന്നുമുള്ള പ്രൊഫഷണല്‍ ബിരുദധാരികള്‍ ഉള്‍പ്പെടെയുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

നവംബര്‍ 2020-നും ഏപ്രില്‍ 2021-നും ഇടയ്ക്ക് നടത്തിയ കെമാറ്റ്/സിമാറ്റ്/കാറ്റ് സ്‌കോര്‍ ഉണ്ടായിരിക്കണം. അപേക്ഷ www.admissions.kau.in വഴി ജൂണ്‍ അഞ്ച് വരെ നല്‍കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് ജൂണ്‍ 14-നകം ലഭിക്കണം.

English Summary: agriculture news from kerala for farmers 02 06 2020

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds