ദേശീയതലത്തിൽ കാർഷിക സർവകലാശാലകളുടെ റാങ്കിങ്ങിൽ വെള്ളാനിക്കര കാർഷിക സർവകലാശാലയ്ക്ക് 19-ാം സ്ഥാനം ലഭിച്ചു.
ദേശീയ കാർഷിക ഗവേഷണ കൗൺസിൽ (ഐ.സി.എ.ആർ.) നടത്തിയ റാങ്കിങ്ങിലാണ് കഴിഞ്ഞ വർഷത്തേക്കാൾ റാങ്ക് ഉയർന്നത്. 2018-ൽ കാർഷിക സർവകലാശാലയ്ക്ക് 34-ാം സ്ഥാനമാണ് ലഭിച്ചിരുന്നത്. അധ്യാപനം, ഗവേഷണം, പ്രബന്ധങ്ങൾ, മറ്റു പാഠ്യേതരപ്രവർത്തനങ്ങൾ എന്നിവ വിലയിരുത്തിയാണ് ദേശീയതലത്തിൽ സ്ഥാനങ്ങൾ നൽകുന്നത്.
ദേശീയതലത്തിൽ 67 കാർഷിക സർവകലാശാലകളാണ് റാങ്കിങ് അംഗീകാരത്തിനായി പങ്കെടുത്തത്.
Share your comments