സുഭിക്ഷ കേരളം പദ്ധതി പ്രകാരം തരിശുഭൂമികളില് ഭക്ഷ്യവിളകള് കൃഷിചെയ്യുന്നതിന് ധനസഹായം നല്കുന്നു. തരിശായികിടക്കുന്ന കൃഷിഭൂമി പാട്ടത്തിനെടുത്തോ സ്വന്തമായോ കൃഷിയോഗ്യമാക്കി നെല്ല്, പച്ചക്കറി, വാഴ തുടങ്ങിയ ഭക്ഷ്യവിളകള് കൃഷി ചെയ്യുന്നതിന് ഹെക്ടറൊന്നിന് നാല്പതിനായിരം രൂപവരെയും കിഴങ്ങു വര്ഗ്ഗങ്ങള്, മുത്താറി, തിന തുടങ്ങിയ ചെറുധാന്യങ്ങള് കൃഷി ചെയ്യുന്നതിന് മുപ്പതിനായിരം രൂപ വരെയും സഹായധനം ലഭ്യമാവുന്നതാണ്. കല്‍പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് പരിധിയിലെ തരിശുഭൂമികൃഷി ചെയ്യുന്നതിന് തയാറുള്ള കര്‍ഷകരും കര്‍ഷക ഗ്രൂപ്പുകളും മെയ് 30 നകം അതത് കൃഷിഭവനുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയോ അപേക്ഷ നല്‍കുകയോ ചെയ്യണം.
ഓണക്കാലം ലക്ഷ്യം വെച്ച് വാണിജ്യ പച്ചക്കറി കൃഷിചെയ്യുന്ന കര്‍ഷകര്‍ക്കും ഗ്രൂപ്പുകള്‍ക്കും ഹെക്ടറൊന്നിന് 15000 രൂപ നിരക്കില്‍ ആനുകൂല്യം നല്‍കും. നിലവില്‍ നെല്‍കൃഷി ചെയ്തു കൊണ്ടിരിക്കുന്ന പാടങ്ങളില്‍ പുഞ്ച സീസണില്‍ പയറ്, ചെറുധാന്യങ്ങള്‍, ചിയസീഡ് തുടങ്ങിയ വിളകള്‍ കൃഷിചെയ്യുന്നതിന് തല്പരരായ കര്‍ഷകര്‍ക്ക് വിത്തുകള്‍ ലഭിക്കുന്നതിന് അതത് കൃഷിഭവനുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. പദ്ധതികള്‍ സംബന്ധിച്ചു കൂടുതലറിയുന്നതിനും സാങ്കേതിക വിവരങ്ങള്‍ക്കുമായി അതാത് കൃഷിഭവനുകളില്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. കല്‍പറ്റ 04936202720, കോട്ടത്തറ 04936284126, മുട്ടില്‍ 04936202722, മേപ്പാടി 04936281845, മുപ്പൈനാട് 04936217250, പടിഞ്ഞാറത്തറ 04936273221, പൊഴുതന04936255186, തരിയോട് 04936 2503
Share your comments