ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ (AIIMS) നഴ്സിങ് ഓഫിസർ റിക്രൂട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (NORCET) അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയുള്ളവക്ക് ഒഫീഷ്യൽ വെബ്സൈറ്റായ www.aiimsexams.ac.in സന്ദർശിച്ച് അപേക്ഷകൾ അയക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: സിഎംഎഫ്ആർഐയിൽ പ്രൊജക്ട് അസോസിയേറ്റ് ഒഴിവ്
അവസാന തിയതി
എലിജിബിലിറ്റി ടെസ്റ്റിന് ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 25 വരെ അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത
ബിഎസ്‌സി നഴ്സിങ് / ജിഎൻഎം ഡിപ്ലോമയും നഴ്സിങ് കൗൺസിൽ റജിസ്ട്രേഷനും. ജിഎൻഎം നഴ്സുമാർക്ക് 50 കിടക്ക ആശുപത്രിയിൽ 2 വർഷ പരിചയവും വേണം.
ബന്ധപ്പെട്ട വാർത്തകൾ: മാസ്ഗോൺ ഡോക്കിലെ 531 നോൺ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; ശമ്പളം 21,000-83,180 രൂപ വരെ
പ്രായപരിധി
വയസ്സ് 18 നും 30 നും ഇടയിലായിരിക്കണം. അർഹർതയുള്ളവക്ക് ഇളവുണ്ട്.
പരീക്ഷ
സെപ്റ്റംബർ 17നു പ്രിലിമിനറി; ഒക്ടോബർ 7നു മെയിൻ.
അപേക്ഷ ഫീസ്
3000 രൂപയാണ് അപേക്ഷ ഫീസ്. പട്ടികവിഭാഗം, ഇഡബ്ല്യുഎസ് എന്നിവർക്ക് 2400 രൂപയാണ്. ഭിന്നശേഷിക്കാർക്കു ഫീസില്ല. ഫീസ് ഓൺലൈനായി അടയ്ക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (21/08/2023)
നിയമനം
ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബർക്കുലോസിസ് ആൻഡ് റെസ്പിറേറ്ററി ഡിസീസസ്, സഫ്ദർജങ് ഹോസ്പിറ്റൽ, ലേഡി ഹാർഡിൻജ് മെഡിക്കൽ കോളജ്, ഡോ. ആർഎംഎൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലും NORCET മുഖേന നിയമനം.
Share your comments