1. News

മൃഗസംരക്ഷണ കര്‍ഷകപുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

മൃഗസംരക്ഷണമേഖലയിലെ മികച്ച കര്ഷകര്ക്കുള്ള സംസ്ഥാന സര്ക്കാരിന്റെ പുരസ്‌കാരങ്ങള് തിരുവനന്തപുരം ടാഗോര് തിയേറ്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു.

KJ Staff
മൃഗസംരക്ഷണമേഖലയിലെ മികച്ച കര്ഷകര്ക്കുള്ള സംസ്ഥാന സര്ക്കാരിന്റെ പുരസ്‌കാരങ്ങള് തിരുവനന്തപുരം ടാഗോര് തിയേറ്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. 
സര്‍ക്കാരിന്റെ കാര്‍ഷിക പദ്ധതികള്‍ ലക്ഷ്യപ്രാപ്തിയിലെത്തിക്കുന്നതില്‍ കര്‍ഷകരുടെ സംഭാവന സ്തുത്യര്‍ഹമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ 3.03 ശതമാനവും കാര്‍ഷിക വരുമാനത്തിന്റെ 30 ശതമാനവും ഈ മേഖലയില്‍ നിന്നാണ് കഴിഞ്ഞവര്‍ഷം കേരളം പാലുത്പാദനത്തില്‍ 17 ശതമാനം വളര്‍ച്ചയാണ് നേടിയത്.  പാല്‍, മുട്ട, മാംസം തുടങ്ങിയവയുടെ ഉത്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ആവശ്യകതയെ അദ്ദേഹം ചൂണ്ടിക്കാട്ടി. 
അലോഷി ജോസഫ്(മികച്ച ക്ഷീരകര്‍ഷകന്‍), ടി.വി. അനില്കുമാര്‍(മികച്ച ഡയറിഫാമിനുള്ള ക്ഷീരശ്രീ പുരസ്‌കാരം) വില്‌സണ് മാത്യു (മികച്ച കോഴിക്കര്ഷകന് - മലബാര് എഗ്ഗര് നഴ്‌സറി, തിരുവമ്പാടി, കോഴിക്കോട്) ആഷ്‌ലി ജോണ് (മികച്ച വനിതാസംരംഭക ), സോജന് ജോര്ജ് (മികച്ച യുവകര്ഷകന് ) എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. 
മൃഗസംരക്ഷണ  വകുപ്പ് മന്ത്രി കെ. രാജു അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍ എന്‍ ശശി എന്നിവര്‍ സംസാരിച്ചു.
English Summary: animal welfare

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds