<
  1. News

ഗോതമ്പിൽ മുഞ്ഞയുടെ ആക്രമണം: വിള നിരീക്ഷിക്കാൻ കർഷകരോട് ആവശ്യപ്പെട്ടു വിദഗ്ദ്ധസംഘം

താപനില ഇപ്പോൾ സാധാരണ നിലയിലായതിനാൽ, മുഞ്ഞയുടെ ആക്രമണ സാധ്യത ഗോതമ്പിൽ വർധിച്ചതിനാൽ വിളകൾ നിരന്തരം നിരീക്ഷിക്കാൻ കൃഷി വകുപ്പ് കർഷകരോട് ആവശ്യപ്പെട്ടു.

Raveena M Prakash
Aphid attacks in Wheat: experts advise, farmers to check crop in between
Aphid attacks in Wheat: experts advise, farmers to check crop in between

ശൈത്യകാലം മാറി താപനില ഇപ്പോൾ സാധാരണ നിലയിലായതിനാൽ, മുഞ്ഞയുടെ ആക്രമണ സാധ്യത ഗോതമ്പിൽ വർധിച്ചു, അതിനാൽ തന്നെ വിളകൾ ഇപ്പോൾ നിരന്തരം നിരീക്ഷിക്കാൻ കൃഷി വകുപ്പ് കർഷകരോട് ആവശ്യപ്പെട്ടു. കൃഷിയിടങ്ങൾ നാലായി തിരിച്ച് കൃഷി സർവേ നടത്താനാണ് കർഷകരോട് വകുപ്പ് നിർദേശിച്ചിരിക്കുന്നത്. ​ഒരു ഗോതമ്പ് സ്പൈക്ക്ലെറ്റിന് അഞ്ച് മുഞ്ഞകൾ ഉണ്ടെങ്കിൽ കർഷകർ, നിർദ്ദേശപ്രകാരം കീടനാശിനികൾ തളിക്കണമെന്ന് മുക്ത്സർ ചീഫ് അഗ്രികൾച്ചർ ഓഫീസർ ഗുർപ്രീത് സിംഗ് പറഞ്ഞു. 

ഗോതമ്പിന്റെ ഇലകൾ മുഞ്ഞയുടെ ആക്രമണത്താൽ മഞ്ഞനിറമാവുകയും ചെയ്യുന്നു, ആയതിനാൽ സമയോചിതമായ ഇടപെട്ടില്ലെങ്കിൽ വിളകൾ കേടു വന്നു പോവുന്നു. ഇപ്പോഴുള്ള സ്ഥിതിഗതികൾ മികച്ചതാണെന്നും, എന്നാൽ വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോഴുള്ള സ്ഥിതിഗതികൾ മികച്ചതാണെന്നും, എന്നാൽ വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഉത്തരേന്ത്യയിലെ താപനിലയിലെ വർദ്ധനവ് ഗോതമ്പ് വിളവ് കുറയ്ക്കും.എന്നാൽ,  ഈ ഘട്ടത്തിൽ ഗോതമ്പ് വിളകൾക്ക് ലഘു ജലസേചനം നടത്താൻ കർഷകരോട് ശുപാർശ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, കാറ്റുള്ള കാലാവസ്ഥയിൽ വയലുകൾ നനയ്ക്കാൻ പാടില്ല. കൂടാതെ, വിദഗ്ദ്ധർ ശുപാർശ ചെയ്യുന്ന പൊട്ടാസ്യം നൈട്രേറ്റിന്റെ അളവ് വൈകുന്നേരം മാത്രമേ വിളകളിൽ തളിക്കാവൂ, എന്ന് മുഖ്യ കൃഷി ഓഫീസർ കർഷകർക്ക് നിർദേശം നൽകി.

ബന്ധപ്പെട്ട വാർത്തകൾ: പരുത്തിയിൽ പിങ്ക് പുഴുക്കളുടെ ശല്യം, മുന്നറിയിപ്പുമായി കൃഷി വകുപ്പ്

English Summary: Aphid attacks in Wheat: experts advise, farmers to check crop in between

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds