<
  1. News

കൃഷി ഉള്പ്പെടെ 11 മേഖലകളില് സ്വാമി വിവേകാനന്ദന് യുവ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന യുവജനക്ഷേമ ബോര്ഡ്(Kerala State Youth Welfare Board) 2019 ലെ സ്വാമി വിവേകാനന്ദന് യുവപ്രതിഭാ പുരസ്കാരത്തിന്(Swami Vivekanandan Youth welfare Award ) നിശ്ചിത ഫോറത്തില് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്ഡിനായി 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്ക്ക് അപേക്ഷിക്കാം.

Ajith Kumar V R

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്(Kerala State Youth Welfare Board) 2019 ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിന്(Swami Vivekanandan Youth welfare Award ) നിശ്ചിത ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിനായി 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ പ്രവര്‍ത്തനം(Social work), മാധ്യമ പ്രവര്‍ത്തനം (പ്രിന്റ് മീഡിയ)(Media -Print), മാധ്യമ പ്രവര്‍ത്തനം (ദൃശ്യ മാധ്യമം)(Media-visual), കല(art), സാഹിത്യം(literature), ഫൈന്‍ ആര്‍ട്‌സ്(fine arts), കായികം (വനിത)(Sports-women), കായികം (പുരുഷന്‍)(Sports-men) ശാസ്ത്രം(Science), സംരംഭകത്വം(Entreprenuership), കൃഷി(Agriculture) എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്കുവീതം ആകെ 11 പേര്‍ക്കാണ് അവാര്‍ഡ് നല്‍ക്കുന്നത്. അവാര്‍ഡിനായി സ്വയം അപേക്ഷ സമര്‍പ്പിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിര്‍ദേശം ചെയ്യുകയോ ചെയ്യാം. അതാത് മേഖലയില്‍ വിദഗ്ധരുള്‍പ്പെടുന്ന ജൂറി അപേക്ഷകരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും.

Award for youth clubs

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്/യുവ ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ജില്ലാതലത്തില്‍ അവാര്‍ഡിനര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും, പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും. ഇതിനായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി മേയ് 25 വരെ നീട്ടിയിട്ടുണ്ട്. മാര്‍ഗനിര്‍ദേശങ്ങളും അപേക്ഷ ഫോറവും അതാത് ജില്ലാ യുവജന കേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ വെബ് സൈറ്റിലും(www.ksywb.kerala.gov.in) ലഭ്യമാണ്. ഫോണ്‍: 0471 2733139, 2733602, 2733777.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 'കിക്മ'യില് സൗജന്യ കെ-മാറ്റ് ഓണ്ലൈന് പരിശീലനം

English Summary: Application invited for Swami Vivekanandan young talent award in 11 sectors including agriculture

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds