കേരള ട്രഷറി വകുപ്പിൽ ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റരുടെ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് ട്രഷറീസിലായിരിക്കും നിയമനം. അംഗീകൃത സർവകലാശാലകളിൽ നിന്ന് B.Tech (CS/IT)/ M.Tech (CS/IT)/ MCA or MSc (CS/IT), IBM DB2 സർട്ടിഫൈഡ് ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റർ സർട്ടിഫിക്കേഷൻ ലഭിച്ചവരായിരിക്കണം ഉദ്യോഗാർത്ഥികൾ.
സൈനിക സ്കൂളിലെ വിവിധ തസ്തികകളിലുള്ള ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര/സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലോ, പൊതുമേഖലാ സ്ഥാപനങ്ങളിലോ, പ്രമുഖ സ്വകാര്യ കമ്പനികളിലോ IBM DB2 സർട്ടിഫൈഡ് ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റർ എന്ന നിലയിൽ ഡാറ്റാ സെൻററുമായി ബന്ധപ്പെട്ടുള്ള അഞ്ച് വർഷത്തിന് മുകളിലുള്ള പ്രവർത്തിപരിചയം ഉണ്ടാവണം. സർക്കാർ പദ്ധതികളിൽ പ്രവർത്തിച്ച പരിചയം അഭിലഷണീയം.
വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം - 17/11/2021
മാസം 85,000 രൂപയാണ് വേതനം. അപേക്ഷകർക്ക് 22 വയസ്സ് പൂർത്തിയായിരിക്കണം. ഉയർന്ന പ്രായപരിധി 50 വയസ്. www.treasury.kerala.gov.in എന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പ് career.treasury@kerala.gov.in ലും സമർപ്പിക്കാമെന്ന് ജോയിന്റ് ഡയറക്ടർ ഓഫ് ട്രഷറീസ് അറിയിച്ചു.
Share your comments