<
  1. News

ബാംഗ്ലൂർ മെട്രോയിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു; വിമുക്ത ഭടൻമാർക്കും അവസരം

ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ആകെ 37 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

Meera Sandeep
Applications are invited for vacancies in Bangalore Metro Rail Corporation Ltd.
Applications are invited for vacancies in Bangalore Metro Rail Corporation Ltd.

ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ആകെ 37 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

ബി‌എം‌ആർ‌സി‌എല്ലിന്റെ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്ക് വിരമിച്ച പി‌എസ്‌ഐ ഓഫീസർമാർക്കും (കർണാടക പോലീസ് വകുപ്പ്), ആർമി, എയർഫോഴ്സ്, സെൻട്രൽ ആംഡ് പോലീസ് റിട്ടയേർഡ് ഓഫീസർമാർക്കും അപേക്ഷിക്കാം.

അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 30,000 രൂപയായിരിക്കും ശമ്പളം. അപേക്ഷകർക്ക് 62 വയസ് കവിയാൻ പാടില്ല. ശമ്പളത്തോടൊപ്പം മെഡിക്കൽ, വ്യക്തിഗത അപകട ഇൻഷുറൻസും വാഗ്ദാനം ചെയ്യുന്നു.

ഒരു വർഷത്തെ കരാർ നിയമനമായിരിക്കും. ഒരു മാസത്തെ മുൻകൂർ അറിയിപ്പ് നൽകി സ്ഥാനം ഒഴിയാനുള്ള അധികാരം നൽകും. അപേക്ഷകരിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളെ അഭിമുഖത്തിനായി വിളിക്കും. അപേക്ഷാ ഫോം ബിഎംആർസിഎൽ വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോം നിർദ്ദിഷ്ട തീയതിയിൽ ഇനിപ്പറയുന്ന വിലാസത്തിലേക്ക് അയയ്ക്കണം.

General Manager (HR), Bangalore Metro Rail Corporation Limited, 3rd Floor, BMTC Complex, KH Road, Shantinagar, Bangalore - 560027.

നവംബർ 17 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിൻറെ ഒഴിവ്

ഐ.ബി.പി.എസിൽ 4135 പ്രൊബേഷണറി ഓഫീസർമാരുടെ ഒഴിവുകൾ

English Summary: Applications are invited for vacancies in Bangalore Metro Rail Corporation Ltd.

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds