
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (NISH) വിവിധ വകുപ്പുകളിലേക്ക് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
അധ്യാപക തസ്തികയിലേക്കും ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികയിലേക്കുമാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
ഒക്കുപേഷണൽ തെറാപ്പിയിൽ ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികയിലേക്ക് ഓഡിയോളജിസ്റ്റ് /സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ് എന്നിവർക്ക് അപേക്ഷിക്കാം.
യോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ചുള്ള വിശദവിവരങ്ങൾക്ക് http://nish.ac.in/others/career എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സെപ്റ്റംബർ 27 ന് വൈകുന്നേരം അഞ്ചിനകം അപേക്ഷകൾ സമർപ്പിക്കണം.
സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിലെ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
മഹിള ശിക്ഷൺ കേന്ദ്രത്തിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു അഭിമുഖം
Share your comments