
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തിരുവനന്തപുരത്തുള്ള ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷനിലെ വിവിധ വിഭാഗങ്ങളിൽ നിയമനം നടത്തുന്നു.
കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. 15 ഒഴിവുകളാണ് ആകെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിവിധ വിഭാഗങ്ങളിലേക്ക് എംബിഎ, പിജിഡിഎം, ബിടെക് എന്നീ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, ആലപ്പുഴ സെന്ററുകളിലാണ് നിയമനം.
ജൂനിയർ കൺസൽട്ടന്റ് (പെർഫോമൻസ് മോണിറ്ററിങ്) 2, ജൂനിയർ കൺസൽട്ടന്റ് (ഇൻഫ്ര) 2, യങ് പ്രൊഫഷണൽ (എആർഎം) 8, യങ് പ്രൊഫഷണൽ (പ്രോജക്‌ട് ആൻഡ് അഡ്മിനിസ്ട്രേഷൻ) 2, യങ് പ്രൊഫഷണൽ (ലീഗൽ) 1 എന്നിങ്ങനെയാണ് ഒഴിവുകൾ.
എംബിഎ, പിജിഡിഎം, ബിടെക് എന്നീ യോഗ്യതകളുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31. വിശദവിവരത്തിനും അപേക്ഷിക്കാനും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ www.sportsauthorityofindia.nic.in സന്ദർശിക്കുക.
Share your comments