
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. സ്പെഷ്യലിസ്റ്റ് ഓഫീസർ, ചീഫ് റിസ്ക് ഓഫീസർ, ചീഫ് ഡിജിറ്റൽ ഓഫീസർ, ഹെഡ് അനലിറ്റിക്സ്, ചീഫ് എക്കണോമിക് അഡ്വൈസർ, ഹെഡ്- എ.പി.ഐ മാനേജ്മെന്റ്, ഹെഡ്- ഡിജിറ്റൽ ലെൻഡിംഗ്, ഫിൻ ടെക് എന്നീ തസ്തികകളിലാണ് ഒഴിവുകൾ. സീനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ഡിസംബർ 29 വരെയും സ്പെഷ്യൽ ഓഫീസർ തസ്തികയിലേക്ക് ജനുവരി 7 വരെയും അപേക്ഷിക്കാൻ സമയമുണ്ട്.
ഒഴിവുകളുടെ വിശദവിവരങ്ങൾ
സ്പെഷ്യലിസ്റ്റ് ഓഫീസർ- 25 ഒഴിവുകൾ
ചീഫ് റിസ്ക് ഓഫീസർ- 1 ഒഴിവ്
ചീഫ് ഡിജിറ്റൽ ഓഫീസർ- 1 ഒഴിവ്
ഹെഡ് അനലിറ്റിക്സ്- 1 ഒഴിവ്
ചീഫ് എക്കണോമിക് അഡ്വൈസർ- 1 ഒഴിവ്
ഹെഡ്- എ.പി.ഐ മാനേജ്മെന്റ്- 1 ഒഴിവ്
ഹെഡ്- ഡിജിറ്റൽ ലെൻഡിംഗ്, ഫിൻ ടെക്- 1 ഒഴിവ്
വനിത മെസഞ്ചർ തസ്തികയിലുള്ള ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു
ഒ.എൻ.ജി.സിയിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ഷോർട്ട്ലിസ്റ്റിങ്ങിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അഭിമുഖത്തിൽ ലഭിക്കുന്ന സ്കോറിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. ഒരേ മാർക്ക് ലഭിക്കുകയാണെങ്കിൽ പ്രായം കണക്കാക്കും. ഉയർന്ന പ്രായമുള്ളവർക്ക് പരിഗണന ലഭിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മുംബൈയിലായിരിക്കും നിയമനം ലഭിക്കുക.
Share your comments