കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് 2021-22 ലെ കാർഷിക അവാർഡുകളിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട വിഭാഗങ്ങൾ താഴെ നൽകുന്നു.
ഹരിത കൃഷി
ജലാശയങ്ങൾ, തണ്ണീർതടങ്ങൾ, കണ്ടൽകാടുകൾ, കൊറ്റില്ലങ്ങൾ, കാട് തുടങ്ങിയ ജൈവ വൈവിധ്യങ്ങളെ സംരക്ഷിക്കുകയോ ഇത്തരം പ്രകൃതി സമ്പത്തുകൾ സംരക്ഷിക്കുന്നതിനെ കുറിച്ച് പ്രചരണം നടത്തുകയോ ചെയ്യുന്ന വ്യക്തികൾക്ക് ഈ വിഭാഗത്തിൽ അപേക്ഷിക്കാവുന്നതാണ്. ഹരിത വ്യക്തി അഥവാ ജൈവവൈവിധ്യ പരിസ്ഥിതി സംരക്ഷകൻ എന്ന വിഭാഗത്തിൽ ഇത് പരിഗണിക്കുന്നു. ഔദ്യോഗിക ജോലിയുടെ ഭാഗമായി ചെയ്യുന്ന പ്രവർത്തനങ്ങൾ ഒരിക്കലും പരിഗണിക്കുകയില്ല.
ബന്ധപ്പെട്ട വാർത്തകൾ: കൃഷി ഭവനുകളിലും നവകേരളം കർമപദ്ധതിയിലും ഇന്റേണ്‍ഷിപ്പിന് അവസരം
മികച്ച സംരക്ഷണ കർഷക/ മികച്ച സംരക്ഷണ കർഷകൻ
കാർഷികവിളകളുടെയും ഔഷധ സസ്യങ്ങളുടെയും സംരക്ഷണത്തിന് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെക്കുന്ന വ്യക്തികളെ ഈ അവാർഡിനായി നാമനിർദേശം ചെയ്യാവുന്നതാണ്. അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ഇനങ്ങൾ സംരക്ഷിക്കുന്ന വ്യക്തികൾക്കും കാർഷിക ജനിതക വൈവിധ്യം സംരക്ഷിക്കുന്ന കർഷകർക്കും മുൻഗണന നൽകുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇനി മുതൽ കർഷകർക്കും മാധ്യമ പ്രവർത്തകരാകാം...
ഇവയുടെ വിത്തുകളും നടീൽ വസ്തുക്കളും നട്ടുവളർത്തി മറ്റുള്ളവർക്ക് ലഭ്യമാകുന്നവർക്കും ഇവയെ വംശനാശത്തിൽ നിന്ന് രക്ഷിക്കുന്ന വിധ സംരക്ഷണ രംഗത്ത് നടത്തുന്ന നൂതന പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തികൾക്കും പ്രഥമ പരിഗണന നൽകുന്നു. ഒരിക്കലും ഔദ്യോഗിക ജോലിയുടെ ഭാഗമായി ചെയ്യുന്ന പ്രവർത്തനങ്ങൾ ഈ വിഭാഗത്തിൽ അവാർഡിന് അർഹമല്ല എന്ന് ഓർമിപ്പിക്കുന്നു. തദ്ദേശീയ ജാതികളെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് അവാർഡ് നിലവിൽ നൽകിവരുന്നത്.
മികച്ച സംരക്ഷണ കർഷകൻ (മൃഗം/ പക്ഷി)
രോഗപ്രതിരോധശേഷിയും അതിജീവനശേഷിയും കൂടിയ നാടൻ ഇനങ്ങളെ തനതായ രീതിയിൽ സംരക്ഷിക്കുന്നവർക്ക് ഈ അവാർഡിന് നാമനിർദേശം നൽകാം. കേരളത്തിൻറെ തനതായ വെച്ചൂർ പശു, കാസർഗോഡ് ഡ്വാർഫ്, അട്ടപ്പാടി ആടുകൾ, തലശ്ശേരി കോഴികൾ തദ്ദേശീയമായ മറ്റു ഇനങ്ങൾ തുടങ്ങിയവയെ തനതായ രീതിയിൽ വളർത്തി സംരക്ഷിക്കുന്നവർക്ക് ആണ് ഈ പുരസ്കാരം നൽകിവരുന്നത്. ഈ ഇനങ്ങളുടെ കിടാക്കളെ മറ്റു വ്യക്തികൾക്ക് നൽകി ഇവയെ പ്രചരിപ്പിക്കുന്നവർക്കും കൃത്രിമ തീറ്റകൾ മറ്റും പരമാവധി ഒഴിവാക്കി പരിസ്ഥിതി സൗഹൃദ രീതിയിൽ ഇവയെ പരിപാലിക്കുന്നവർക്കും പ്രത്യേക പരിഗണന നൽകും.
ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് നടത്തുന്ന നൂതന കണ്ടുപിടിത്തങ്ങൾക്കും പരിഗണന നൽകുന്നതാണ്. അപേക്ഷ സമർപ്പിക്കുവാനും, അപേക്ഷ സമർപ്പിക്കുവാൻ വേണ്ട മാതൃക ഡൗൺലോഡ് ചെയ്യുവാനും മറ്റും വിശദവിവരങ്ങൾക്കും www.keralabiodiversity.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ -0471 2724740.
ബന്ധപ്പെട്ട വാർത്തകൾ: സ്ത്രീ ശാക്തീകരണത്തിന് ‘അവളിടം’: ‘സ്നേഹയാനം’ വഴി ഇലക്ട്രിക് ഓട്ടോ
Share your comments