തിരുവനന്തപുരം: 2024-25 അധ്യയനവർഷത്തിൽ കേരള സർവകലാശാലക്ക് കീഴിൽ പുതിയ കോളേജ്/പുതിയ കോഴ്‌സ്/നിലവിലുള്ള കോഴ്‌സുകളിൽ സീറ്റ് വർദ്ധനവ്/അധിക ബാച്ച് എന്നിവക്കുള്ള അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (07/08/2023)
കേരള സർവകലാശാലയുടെ ഔദ്യോഗിക വെബ് സൈറ്റായ www.keralauniversity.ac.in-ലെ അഫിലിയേഷൻ പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിൻറ് ഔട്ട് അനുബന്ധ രേഖകളുടെ പകർപ്പ് സഹിതം സർവകലാശാല ഓഫീസിൽ എത്തിക്കണം.
ഓൺലൈനായി 31 നകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷകളുടെ പ്രിൻറ് ഔട്ടും അനുബന്ധ രേഖകളും സെപ്റ്റംബർ 7 നകം സർവകലാശാലയിൽ ലഭിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജിയിൽ അപ്രന്റിസ് 150 ഒഴിവുകൾ
വിജ്ഞാപനവും അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങളും അഫിലിയേഷൻ പോർട്ടലിൽ ലഭ്യമാണ്. അപേക്ഷക്കുള്ള ഫീസ് അഫിലിയേഷൻ പോർട്ടൽ മുഖേന അടയ്ക്കണം. അപേക്ഷകളുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും രജിസ്ട്രാർ, കേരള സർവകലാശാല, സെനറ്റ് ഹൗസ് ക്യാമ്പസ്, പാളയം, തിരുവനന്തപുരം - 695034 എന്ന വിലാസത്തിലാണ് ലഭിക്കേണ്ടത്.
Share your comments