ബറോഡ ഉത്തർപ്രദേശ് ബാങ്ക് റിക്രൂട്ട്മെന്റ് 2022
ബറോഡ യുപി ബാങ്ക് വിവിധ മേഖലകളിൽ 250 അപ്പ്രന്റൈസ്ഷിപ്പ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. barodaupbank.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. ഒരു ഓൺലൈൻ പരീക്ഷയിലെയും തുടർന്ന് പ്രാദേശിക ഭാഷയിൽ നടത്തുന്ന പരീക്ഷയിലെയും പ്രകടനത്തെ മുൻനിർത്തിയായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 12 മാസത്തെ പരിശീലനം നൽകും. പരിശീലന കാലയളവിൽ 9,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും.
പഞ്ചാബ് നാഷണൽ ബാങ്കിലെ പ്യൂണുമാരുടെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
പറ്റ്‌ന ഹൈക്കോടതി റിക്രൂട്ട്മെന്റ് 2022
പറ്റ്ന ഹൈക്കോടതി സ്‌റ്റെനോഗ്രാഫർ തസ്തികയിലെ 129 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. തത്പരരായ ഉദ്യോഗാർത്ഥികൾക്ക് മാർച്ച് 29നുള്ളിൽ patnahighcourt.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷകൾ സമർപ്പിക്കാം. സീനിയർ സെക്കന്ററി പരീക്ഷയിൽ മികച്ച വിജയം നേടിയവരും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ടൈപ്പിങ്ങിന് പ്രാവീണ്യം ഉള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ ഇന്റർമീഡിയറ്റ്/പ്ലസ് ടു പരീക്ഷയിൽ വിജയിച്ചവരായിരിക്കണം. കൂടാതെ ഇംഗ്ലീഷ് ഷോർട്ട്ഹാൻഡ്. ഇംഗ്ലീഷ് ടൈപ്പിങ് എന്നിവയിൽ സർട്ടിഫിക്കറ്റ് നേടിയിരിക്കണം.
തമിഴ്നാട് ടിഇടി 2022
തമിഴ്നാട് ടീച്ചേർസ് എലിജിബിലിറ്റി പരീക്ഷയുടെ (TET) വിജ്ഞാപനം trb.tn.nic.in എന്ന വെബ്‌സൈറ്റ് വഴി പുറത്തിറക്കിയിട്ടുണ്ട്. അപ്ലിക്കേഷൻ പ്രക്രിയ മാർച്ച് 14ന് ആരംഭിക്കും. ഏപ്രിൽ 13ന് വൈകുന്നേരം 5 മണി വരെ അപേക്ഷകൾ സമർപ്പിക്കാം. പരീക്ഷയിൽ രണ്ട് പേപ്പറുകളാണ് ഉണ്ടാവുക. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് പേപ്പർ 1. ആറ് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കാണ് പേപ്പർ 2.
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ മാനേജർമാരുടെ നിരവധി ഒഴിവുകൾ
ഖൽസ കോളേജ്, ഡൽഹി സർവകലാശാല
ഡൽഹി സർവകലാശാലയിലെ എസ്‌ജിടിബി ഖൽസ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ 66 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. colrec.du.ac എന്ന വെബ്‌സൈറ്റിൽ മാർച്ച് 20 വരെ അപേക്ഷ സമർപ്പിക്കാം. പ്രാഥമിക സ്‌ക്രീനിങ്ങിന് ശേഷം നടത്തുന്ന അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാർഥികളുടെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലെ മാർക്ക്, നെറ്റ് പരീക്ഷയിലെ സ്‌കോർ, പ്രവൃത്തി പരിചയം, മറ്റ് അവാർഡുകൾ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും സ്ക്രീനിങ്.
നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ
നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് വിവിധ ട്രെയ്ഡുകളിൽ അപ്പ്രന്റൈസ്‌ഷിപ്പ് പരിശീനത്തിനായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ആദ്യം apprenticeshipindia.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക. മാർച്ച് 10ന് ആരംഭിക്കുന്ന ഇന്റർവ്യൂ മാർച്ച് 25 വരെ നീണ്ടുനിൽക്കും.
ഇന്ത്യൻ ആർമി എസ്‌എസ്‌സി ടെക്നിക്കൽ
ഷോർട്ട് സർവീസ് കമ്മീഷനിൽ 191 ഒഴിവുകളിലേക്ക് ഇന്ത്യൻ ആർമി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് joinindianarmy.nic.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷകൾ സമർപ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ പരീശീലനം നൽകും. 49 ആഴ്ചകൾ നീണ്ടു നിൽക്കുന്നതായിരിക്കും പരിശീലനം. 2022 ഒക്ടോബറിലാണ് കോഴ്‌സുകൾ ആരംഭിക്കുക.
Share your comments