1. News

ഈ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം (19/03/2022)

തിരുവനന്തപുരം ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ ഓപ്പൺ (4), ഈഴവ തിയ്യ ബില്ലവ (1), എസ്.സി (1) മുസ്ലീം (1) എന്നീ വിഭാഗങ്ങളിലായി ഗാർഡനർ തസ്തികയിൽ 7 ഒഴിവുകളുണ്ട്. മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്, ഗാർഡനിംഗ് മേഖലയിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയം എന്നിവയാണ് യോഗ്യത. 18നും 41നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം.

Meera Sandeep
Apply for these various vacancies (19/03/2022)
Apply for these various vacancies (19/03/2022)

ഗാർഡനർ തസ്തികയിൽ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ ഓപ്പൺ (4), ഈഴവ തിയ്യ ബില്ലവ (1), എസ്.സി (1) മുസ്ലീം (1) എന്നീ വിഭാഗങ്ങളിലായി ഗാർഡനർ തസ്തികയിൽ 7 ഒഴിവുകളുണ്ട്. മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്, ഗാർഡനിംഗ് മേഖലയിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയം എന്നിവയാണ് യോഗ്യത. 18നും 41നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 28ന് മുൻപായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ  അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കുക്ക് തസ്തികയിൽ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ എൽ.സി മുൻഗണനാ വിഭാഗത്തിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുൻഗണനാ വിഭാഗത്തിലുമായി കുക്ക് (ഫീമെയിൽ ) തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. എട്ടാം ക്ലാസ് പാസായതും പാചകമേഖലയിൽ മൂന്ന് വർഷത്തെ തൊഴിൽ പരിചയമുള്ള ശ്രീ ചിത്രാഹോമിലെ അന്തേവാസികൾക്ക് അപേക്ഷിക്കാവുന്നതാണ്. 18നും 41നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാം. ശ്രീ ചിത്രാഹോമിലെ അന്തേവാസികളുടെ അഭാവത്തിൽ മറ്റ് ഉദ്യോഗാർത്ഥികളേയും പരിഗണിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 11ന് മുൻപായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഈ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേയ്ക്ക് ഈ ആഴ്ച്ച അപേക്ഷകളയക്കാം

സ്വിഫ്റ്റിലെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു

കേരള റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ സ്വിഫ്റ്റിൽ (K-SWIFT) എക്‌സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേഷൻ, എൻജിനിയർ (ഐ.ടി), സർവീസ് എൻജിനിയർ, മെക്കാനിക്ക് തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.  അപേക്ഷകൾ ഓൺലൈനായി നൽകണം.  വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.cmdkerala.net. അപേക്ഷ 25ന് വൈകിട്ട് 5.30നു മുൻപ് ലഭിക്കണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 23 ഐ.ടി.ഐകളില്‍ നിശ്ചിത സമയത്തേക്ക് ''എംപ്ലോയബിലിറ്റി സ്‌കില്‍സ്' എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ ആവശ്യമുണ്ട്.

യോഗ്യത- എംബിഎ/ബിബിഎ/ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം/ഡിപ്ലോമ, ഡിജിടി സ്ഥാപനങ്ങളില്‍ നിന്നുള്ള എംപ്ലോയബിലിറ്റി സ്‌കില്ലുകളില്‍ ഹ്രസ്വകാല TOT കോഴ്‌സുമായി രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും കൂടാതെ പ്ലസ്ടു/ഡിപ്ലോമ തലത്തില്‍ ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷന്‍ സ്‌കില്ലും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം.

മണിക്കൂറിന് 240 രൂപ നിരക്കില്‍ പ്രതിഫലം ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം മാര്‍ച്ച് 23 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ (എലത്തൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം) നടത്തുന്ന ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് ട്രെയിനിംഗ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495- 2461898.

English Summary: Apply for these various vacancies (19/03/2022)

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds