
സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
വെസ്റ്റ് എളേരി ബേബി ജോണ്‍ മെമ്മോറിയല്‍ ഗവ. വനിത ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. എംബിഎ/ ബിബിഎ (2 വര്‍ഷത്തെ പ്രവൃത്തി പരിചയം) അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, എക്കണോമിക്‌സ് വിഷയത്തില്‍ ബിരുദം 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും DGET സ്ഥാപനത്തില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ 2 വര്‍ഷത്തെ പരിശീലനവുമുളളവര്‍ക്ക് അപേക്ഷിക്കാം. അഭിമുഖം ഫെബ്രുവരി 16 (ബുധന്‍) ഗവ. വനിത ഐ.ടി.ഐ. ഫോണ്‍ 04672341666
സൈനിക സ്കൂളിൽ വിവിധ വിഷയങ്ങളിലെ അധ്യാപന ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
അപേക്ഷ ക്ഷണിച്ചു
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിതാ ശിശു വികസന വകുപ്പിന്റെ സഹായത്തോടെ ആലപ്പുഴയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റിന്റെ (പാർട്ട് ടൈം) ഒരു ഒഴിവിൽ സ്ത്രീ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എം.എസ്‌സി/എം.എ (സൈക്കോളജി) യും ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായം 23 നും 45 നും ഇടയ്ക്ക്. പ്രതിമാസം 12,000 രൂപ വേതനം ലഭിക്കും. വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഫെബ്രുവരി 14 ന് വൈകിട്ട് 5 നു മുമ്പ് അപേക്ഷ നൽകണം. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഇ-മെയിൽ: [email protected].
കൂടുതൽ വിവരങ്ങൾക്ക്: 0471-2348666, www.keralasamakhya.org.
ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ 500 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
എസ്.ടി പ്രൊമോട്ടർ ഒഴിവ്
പട്ടികവർഗ വികസന വകുപ്പിൽ 1182 എസ്.ടി പ്രൊമോട്ടർ ഒഴിവുകളിലേക്ക് പത്താംക്ലാസ് പാസായ പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in, www.cmdkerala.net.
നഴ്‌സിങ് അസിസ്റ്റന്റ് നിയമനം
മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നഴ്‌സിങ് അസിസ്റ്റന്റ് നിയമനത്തിന് ഫെബ്രുവരി 14ന് രാവിലെ 10ന് അഭിമുഖം നടത്തും. എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ചവര്‍ക്കും 100 കിടക്കകളെങ്കിലുമുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ നിന്ന് എ.എന്‍.എം കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 04832 762037.
Share your comments