ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാൻ ഒഴിവ്
ഇലക്ട്രിസിറ്റി ഓംബുഡ്‌സ്മാന്റെ ഒഴിവ് നികത്തുന്നതിന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ സെലക്ഷൻ കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് ഏഴ്. അപേക്ഷകൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം - 695010 എന്ന വിലാസത്തിൽ ലഭിക്കണം. ഇതു സംബന്ധിച്ച വിശദമായ വിവരങ്ങൾ കമ്മീഷന്റെ വെബ്‌സൈറ്റായ www.erckerala.org ൽ നിന്നും ലഭ്യമാണ്.
കേരളത്തിലെ ഈ വിവിധ ഒഴിവുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ താല്‍ക്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കാസ്പ് പദ്ധതിയുടെ കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (10 ഒഴിവ്) തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമം നടത്തുന്നു. യോഗ്യത: പ്രി ഡിഗ്രി, ഡിസിഎ. കാസ്പ് പദ്ധതിയുടെ കീഴിലുള്ള പ്രവര്‍ത്തന പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 28ന് രാവിലെ 10.30ന് നടക്കുന്ന വാക്ക് ഇന്റര്‍വ്യുവില്‍ പങ്കെടുക്കണം. ഫോണ്‍: 0484 2754000, 2754453.
കരാര്‍ നിയമനം
ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുളള നോര്‍ത്ത് പറവൂര്‍ ഗവ.ആയുര്‍വേദ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്റെ നിലവിലുളള എക്‌സ്-റേ ടെക്‌നീഷ്യന്റെ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് എട്ടിന് രാവിലെ 10-ന് എറണാകുളം തമ്മനത്തുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. യോഗ്യത എസ്.എസ്.എല്‍.സി, ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നും റേഡിയോളജിയില്‍ ലഭിച്ച ഡിഗ്രി/ഡിപ്ലോമ, പ്രായം 40 വയസിന് താഴെ, വേതനം പ്രതിമാസം 14700.
വെറ്ററിനറി ഡോക്ടര്‍മാരെ ആവശ്യമുണ്ട്; ശമ്പളം പ്രതിമാസം 43,155/ രൂപ
ഐസിഫോസിൽ കരാർ നിയമനം
സംസ്ഥാന ഐ റ്റി വകുപ്പിന് കീഴിലുള്ള സ്വയം ഭരണ സ്ഥാപനമായ ഐസിഫോസിലെ അസിസ്റ്റീവ് ടെക്‌നോളജി പ്രോജക്ടിലേക്ക് റിസേർച്ച് അസിസ്റ്റന്റ്, ഫോസ് ഇന്നൊവേഷൻ ഫെലോ എന്നീ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒന്നു മുതൽ മൂന്ന് വർഷം വരെ പ്രവൃത്തി പരിചയമുള്ള ഇലക്ട്രോണിക്‌സിൽ ബിരുദമോ ബിരുദാനന്തരബിരുദമോ ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് മൂന്നിന് രാവിലെ 9ന് കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസ് ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in, 0471-2700012/13/14; 0471 2413013, 9400225962.
Share your comments