ഗോവയിലെ നേവൽ എയർക്രാഫ്റ്റ് യാഡിലും കർണ്ണാടക കാർവാറിലെ നേവൽ ഷിപ് റിപ്പയർ യാഡിലും ട്രേഡ് അപ്രന്റിസുമാരുടെ ഒഴിവുകൾ. ആകെ 180 ഒഴിവുകളാണ് ഉള്ളത്. ഒഴിവുകളിലേക്കുള്ള വിജ്ഞാപനം ഒക്ടോബർ 22-28 തിയതികളിലുള്ള ‘എംപ്ലോയ്മെന്റ് ന്യൂസി’ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ത്രീകൾക്കും അപേക്ഷകൾ അയക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (29/10/2022)
വിദ്യാഭ്യാസ യോഗ്യത
50% മാർക്കോടെ പത്താം ക്ലാസ്/ തത്തുല്യം പരീക്ഷയോ പാസായിരിക്കണം. 65% മാർക്കോടെ ബന്ധപ്പെട്ട ഐടിഐ (എൻസിവിടി/എസ്‌സിവിടി) പാസായിരിക്കണം. ട്രേഡ് വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രായപരിധി
അപേക്ഷകർ 14 നും 21 വയസ്സിനും ഇടയിലുള്ളവരായിരിക്കണം.
ബന്ധപ്പെട്ട വാർത്തകൾ:സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പുകൾക്കായി ഇപ്പോൾ അപേക്ഷിക്കാം
അവസാന തിയതി
അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി നവംബർ 20 ആണ്.
സ്‌റ്റൈപൻഡ്: ഒരു വർഷ ഐടിഐക്കാർക്ക് 7700 രൂപ, രണ്ടു വർഷ ഐടിഐക്കാർക്ക് 8050 രൂപ.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (27/10/2022)
അപേക്ഷകൾ അയക്കേണ്ട വിധം
അപേക്ഷകർ www.apprenticeshipindia.org ൽ ഓൺലൈനായി റജിസ്റ്റർ ചെയ്യണം. അപേക്ഷഫോമിൻറെ കോപ്പിയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും നവംബർ 20 നു മുൻപ് The Officer in Charge, Dockyard Apprentice School, Naval Ship Repair Yard, Naval Base, Karwar, Karnataka- 581 308. Content Summary : Naval Ship Repair Yard Recruitment 2022 – 180 Apprentice Posts - എന്ന അഡ്രസ്സിൽ സ്പീഡ്/ റജിസ്റ്റേഡ് തപാലിലായി അയയ്ക്കണം.
Share your comments