മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ നിയമനം
ആലപ്പുഴ: ഗവണ്‍മെന്‍റ് ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറെ താത്കാലികമായി നിയമിക്കുന്നു.
യോഗ്യത: റേഡിയോ ഡയഗ്നോസിസില്‍ എം.ഡി/ഡി.എന്‍.ബി ബിരുദം. ഏതെങ്കിലും മെഡിക്കല്‍ കോളജില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം വേണം. പ്രായം 25നും 40നും മധ്യേ. യോഗ്യരായവര്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകൾ സഹിതം മാര്‍ച്ച് 25ന് രാവിലെ 10ന് മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്‍റെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0477 2282367, 2282368, 2282369.
ബന്ധപ്പെട്ട വാർത്തകൾ: ദില്ലി ലോ യൂണിവേഴ്സിറ്റിയിൽ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, എന്നി തസ്‌തികകളിൽ ഒഴിവുകൾ
വാക്ക്-ഇൻ-ഇന്റർവ്യൂ 31ന്
സംസ്ഥാന സഹകരണ യൂണിയൻ, കേരളയുടെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) (എം.ബി.എ. കോളേജ്) കരാർ അടിസ്ഥാനത്തിൽ പ്രൊഫസർ ആന്റ് ഡയറക്ടറെ നിയമിക്കുന്നു. എ.ഐ.സി.ടി.ഇ മാനദണ്ഡമനുസരിച്ചുള്ള വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം ഉണ്ടാവണം. തിരുവനന്തപുരം ഊറ്റുകുഴിയിലെ സംസ്ഥാന സഹകരണ യൂണിയൻ ഹെഡ് ഓഫീസിൽ 31ന് രാവിലെ 10ന് ഇന്റർവ്യൂ നടക്കും. അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണമെന്ന് അഡീഷണൽ രജിസ്ട്രാർ - സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2320420, 9446702612.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യകേരളത്തിലെ 1506 സ്റ്റാഫ് നഴ്സ് ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു
ഡാറ്റാ എൻട്രി ഓപ്പറേറ്റർ കരാർ നിയമനം
കേരള ആയുർവേദ ഡെപ്യൂട്ടി ഡ്രഗ്‌സ് കൺട്രോളറുടെ കാര്യാലയത്തിൽ കരാർ വ്യവസ്ഥയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമിക്കുന്നു. ഫോട്ടോ സഹിതമുള്ള ബയോഡാറ്റയും അപേക്ഷയും 31നകം നൽകണം (മൊബൈൽ നമ്പർ, മെയിൽ ഐ.ഡി എന്നിവ പ്രത്യേകം രേഖപ്പെടുത്തണം). അപേക്ഷകൾ dcayur@gmail.com ൽ അയയ്ക്കണം. ഇന്റർവ്യൂ, ടെസ്റ്റ് എന്നിവയുടെ തീയതി ഓൺലൈൻ/ എസ്.എം.എസ് മുഖേന അറിയിക്കും.
യോഗ്യതാ സർട്ടിഫിക്കറ്റുകൾ ബയോഡാറ്റക്കൊപ്പം അപ്‌ലോഡ് ചെയ്യേണ്ടതില്ല. തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാർഥികൾക്കാണ് അവസരം. 31.03.2022ൽ 35 വയസിന് താഴെയായിരിക്കണം പ്രായം. ബിരുദം/ തത്തുല്യ യോഗ്യത (സയൻസ് വിഷയത്തിൽ ബിരുദധാരികൾക്ക് മുൻഗണന) ഉണ്ടാവണം. ഡി.സി.എ/എം.എസ് ഓഫീസ് എന്നിവ കൂടാതെ ഡാറ്റ എൻട്രിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ടൈപ്പ്‌റൈറ്റിംഗ് മലയാളം, ഇംഗ്ലീഷ് എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. പ്രതിമാസം 13,500 രൂപ ശമ്പളം ലഭിക്കും.
Share your comments