
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയിലേയ്ക്കുള്ള നിയമനത്തിന് അഭിമുഖം നടത്തുന്നു.
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് വിജ്ഞാപനം ചെയ്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ (എന്‍വയോണ്‍മെന്റല്‍) തസ്തികയിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികളില്‍ വിജ്ഞാനപ്രകാരമുള്ള യോഗ്യതകളും പ്രവൃത്തിപരിചയവും തെളിയിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ഒക്ടോബര്‍ 6ന് നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇന്റര്‍വ്യൂവിനുമായി തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജിന് സമീപമുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഓഫീസില്‍ ഹാജരാവുക.
അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഇന്റര്‍വ്യൂ മെമ്മോ തപാല്‍ വഴിയും ഇ-മെയില്‍ മുഖാന്തിരവും അയച്ചിട്ടുണ്ട്. ഇന്റര്‍വ്യൂ മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇന്റര്‍വ്യൂവിനുമായി തിരുവനന്തപുരത്ത് ആയുര്‍വേദ കോളേജിന് സമീപമുള്ള കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഓഫീസില്‍ ഹാജരാവുക.
ഉദ്യോഗാര്‍ത്ഥികളുടെ പേര്, ജനനതീയതി, വിദ്യാഭ്യാസ യോഗ്യതകള്‍, പ്രവൃത്തിപരിചയം, സമുദായസംവരണം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസലും ശരിപ്പകര്‍പ്പും ഹാജരാക്കണം.
എൻ.പി.സി.ഐ.എല്ലിൽ 75 ട്രേഡ് അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലെ 782 അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം
Share your comments