<
  1. News

RITES Ltd ൽ ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ പാസായവർക്ക് അപ്രൻ്റീസ് ട്രെയിനിംഗ്

റെയിൽ ഇന്ത്യ ടെക്നിക്കൽ ആന്റ് എക്കണോമിക് സർവീസ് (RITES) ലിമിറ്റഡിൽ അപ്രന്റീസ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 2021-22 സാമ്പത്തിക വർഷത്തേക്കുള്ള വിജ്ഞാപനമാണ് വന്നിരിക്കുന്നത്. ബിരുദം (എഞ്ചിനീയറിങ്, നോൺ എഞ്ചിനീയറിങ്), ഡിപ്ലോമ, ഐ.ടി.ഐ യോഗ്യതയകളുള്ളവർക്ക് അപ്രന്റീസ് പ്രോഗ്രാമിന് അപേക്ഷിക്കാം.

Meera Sandeep
Apprentice training vacancies in RITES Ltd.
Apprentice training vacancies in RITES Ltd.

Rail India Technical & Economic Service (RITES) Ltd ൽ apprentice training പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 2021-22 സാമ്പത്തിക വർഷത്തേക്കുള്ള വിജ്ഞാപനമാണ് വന്നിരിക്കുന്നത്. Graduate (Engg, Non-Engg), Deploma, ITI യോഗ്യതയകളുള്ളവർക്ക് apprentice പ്രോഗ്രാമിന് അപേക്ഷിക്കാം.

അവസാന തീയതി

താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി RITESന്റെ ഔദ്യോഗിക വെബ്സൈറ്റായ https://rites.com സന്ദർശിച്ച് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മേയ് 12 ആണ്. 1961ലെ അപ്രന്റീസ് ആക്ട് അടിസ്ഥാനമാക്കിയായിരിക്കും അപ്രിന്റീസ് പ്രോഗ്രാം. ഒരു വർത്തെ അപ്രിന്റീസ് ട്രെയിനിംഗായിരിക്കും. ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 2ന് ആരംഭിച്ചിരുന്നു. പരീക്ഷാ തീയതിയും അഡ്മിറ്റ് കാർഡ് ലഭ്യമാകുന്ന തീയതിയും പ്രഖ്യാപിച്ചിട്ടില്ല.

ഒഴിവുകൾ

  • ഗ്രാജ്വേറ്റ് അപ്രന്റീസ്- 76
  • എഞ്ചിനീയറിങ് ബിരുദം (ബി.ഇ/ ബി.ടെക്)- 20
  • നോൺ എഞ്ചിനീയറിങ് ബിരുദം (ബി.എ/ ബി.ബി.എ/ ബി.കോം)- 10
  • ഡിപ്ലോമ അപ്രിന്റീസ്- 15
  • ട്രേഡ് അപ്രിന്റീസ് (ഐ.ടി.എ)- 135

സ്റ്റൈപ്പന്റ് ഇങ്ങനെ

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പന്റുണ്ടാകും.

  • ഗ്രാജ്വേറ്റ് അപ്രന്റീസ്- 14,000 രൂപ
  • ഡിപ്ലോമ അപ്രിന്റീസ്- 12,000 രൂപ
  • ട്രേഡ് അപ്രന്റീസ്- 10,000 രൂപ

വിദ്യാഭ്യാസ യോഗ്യത

നാലു വർഷത്തെ ഫുൾ ടൈം എഞ്ചിനീയറിങ് ഫുൾ ടൈം ബിരുദം. നോൺ എഞ്ചിനീയറിങ് ബിരുദമാണെങ്കിൽ 3 വർഷത്തെ ബി.എ/ ബി.ബി.എ/ ബി.കോം ബിരുദം എന്നിവയുണ്ടായിരിക്കണം. ഡിപ്ലോമ അപ്രിന്റീസ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ മൂന്ന് വർഷത്തെ ഫുൾ ടൈം എഞ്ചിനീയറിങ് ഡിപ്ലോമയാണ് യോഗ്യത. ട്രേഡ് അപ്രന്റീസ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ITI pass ആണ്. NCVT/SCVT അംഗീകരിച്ച ITI സർട്ടിഫിക്കറ്റും നിശ്ചിത ട്രേഡുമുണ്ടായിരിക്കണം.

തെരഞ്ഞെടുപ്പ് രീതി

യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തും. ഒന്നിലധികം പേർക്ക് ഒരേ മാർക്കുണ്ടെങ്കിൽ പ്രായം കണക്കാക്കും. ഉയർന്ന പ്രായമുള്ളവർക്ക് മുൻഗണന ലഭിക്കും. ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർത്ഥികളെ ഇ-മെയിൽ വഴി വിവരം അറിയിക്കും. റൈറ്റ്സ് വെബ്സൈറ്റിൽ പട്ടിക അപ്ലോഡ് ചെയ്യുകയും ചെയ്യും.

അപേക്ഷിക്കേണ്ട വിധം

RITES ന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നതിന് മുന്നോടിയായി എഞ്ചിനീയറിങ് ബിരുദം/ ഡിപ്ലോമയുള്ളവർ NATS പോർട്ടലായ www.mhrdnats.gov.in സന്ദർശിച്ച് രജിസ്റ്റർ ചെയ്യണം. ITI അല്ലെങ്കിൽ BA/BBA/BCom യോഗ്യതകളുള്ളവർ NAPS പോർട്ടലായ https://apprenticeshipindia.org/ സന്ദർശിച്ച് രജിസ്റ്റർ ചെയ്യുക. ഇതിൽ രജിസ്റ്റർ ചെയ്തതിന് ശേഷം റൈറ്റ്സിന്റെ വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.

ഇതിൽ രജിസ്റ്റർ ചെയ്തതിന് ശേഷം RITESന്റെ വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.

English Summary: Apprentice training for graduates and diploma & ITI holders in RITES Ltd.

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds