കേരള പഞ്ചായത്ത് രാജ് (ലൈവ്സ്റ്റൊക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ
2012-ലെ കേരള പഞ്ചായത്ത് രാജ് (ലൈവ്സ്റ്റൊക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ പ്രകാരം, കടുത്ത നിയന്ത്രണങ്ങളാണ് ഫാം സ്ഥാപിക്കാ നുണ്ടായിരുന്നത്. ഇത് ഈ മേഖലയേ പിന്നോട്ടടിക്കുന്നത് മനസിലാക്കി സംരംഭകർക്കും കർഷകർക്കും ആശ്വാസമായി ലൈസൻസ് വ്യവസ്ഥകളിൽ ഇളവുവരുത്താൻ കഴിഞ്ഞ മാസം സർക്കാർ തീരുമാനമെടുത്തു. ഇനി 20-പശുക്കൾ, 50-ആടുകൾ, 1000-കൊഴി വരെ വളർത്തുന്നതിന് കെട്ടിട ലൈസൻസ് ആവശ്യമില്ല. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡ് ചട്ടങ്ങളിൽ പറയുന്ന നിർദേശങ്ങൾ പാലിച്ച് മാത്രമേ ഫാം നടത്തി കൊണ്ടു പോകാൻ സാധിക്കൂ.
ഫാമും അടുത്ത വീടും തമ്മിലുള്ള ദൂരപരിധി, മ്യഗങ്ങളുടെ എണ്ണമനുസരിച്ച്
ഫാമും അടുത്ത വീടും തമ്മിലുള്ള ദൂരപരിധി, മ്യഗങ്ങളുടെ എണ്ണമനുസരിച്ച് (ക്ലാസ് 1: 20-ൽ താഴെ, ക്ലാസ് 2: 21-50 വരെ, ക്ലാസ്-3: 51-100 വരെ ക്ലാസ്-4: 101-200 വരെ, ക്ലാസ് 5: 201–400 വരെ, ക്ലാസ് 6: 400 മുകളിൽ) 5 മീറ്റർ, 10 മീറ്റർ, 25 മീറ്റർ, 50 മീറ്റർ അകലം പാലിക്കണം. വളക്കുഴി, മലിനജലടാങ്ക്, ബയോഗ്യാസ് പ്ലാന്റ് എന്നിവ നിശ്ചിത അളവിൽ സ്ഥാപിക്കണം.
ഫാമിലേക്കുള്ള വൈദ്യുതി, കൃഷിക്ക് കൊടുക്കുന്ന കുറഞ്ഞ താരിഫിൽ ലഭ്യമാക്കാനും ഫാം കെട്ടിടങ്ങൾക്ക് കെട്ടിട നികുതി ഒഴിവാക്കാനും തീരുമാനമുണ്ടായി.
Share your comments