
അസം റൈഫിൾസിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലായി റിപ്പോർട്ട് ചെയ്തിരിക്കുന്ന 1230 ഒഴിവുകളിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി റിക്രൂട്ട്മെൻ്റ് റാലി സംഘടിപ്പിക്കുന്നു. ടെക്നിക്കൽ, ട്രേഡ്സ്മാൻ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത് . യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
ട്രൈക്ലിനിക്കൽ ആൻഡ് ട്രേഡ്സ്മാൻ (ഗ്രൂപ്പ് ബി, സി) തസ്തികയിൽ 1230 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എസ്.എസ്.എൽ.സി, ഡിപ്ലോമ, യോഗ്യതകളുള്ളവർക്ക് വിവിധ തസ്തികകളിൽ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ ഇതിനകം ആരംഭിച്ചിട്ടുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25 ആണ്. 2021 ഡിസംബർ 1ന് റിക്രൂട്ട്മെന്റ് റാലി നടക്കും.
ഗ്രൂപ്പ് ബി തസ്തികകളിലേക്ക് അപേക്ഷിക്കാൻ 200 രൂപയാണ് അപേക്ഷാ ഫീസ്. ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷിക്കാൻ 100 രൂപ അടച്ചാൽ മതിയാകും. അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കാം. 18 വയസിനും 23 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. വിശദ വിവരങ്ങൾക്കായി https://www.assamrifles.gov.in/ സന്ദർശിക്കുക.
വെസ്റ്റേൺ കോൾ ഫീൽഡ്സിൽ 1281 അപ്രന്റീസ് ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു
Share your comments