പരമ്പരാഗത ചികിത്സയുടേയും പഠനത്തിൻെയും രംഗത്ത് മികച്ച സംഭാവന നൽകിയ വ്യക്തിക്കാണ് പുരസ്‌കാരം നൽകുക. ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങിയതാണ് പുരസ്‌കാരം. 2021 ആഗസ്റ്റ് 23ന് കാലത്ത് 10മണിക്ക് ചേർന്ന യോഗത്തിൽ ചെയർമാൻ ടി.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു.
ജനറൽസെക്രട്ടറി എൻ.കെ.അജിത്കുമാർ സ്വാഗതം പറഞ്ഞു. റിട്ട ഡി.വൈ.എസ്. പി. പി.പി.ഉണ്ണികൃഷ്ണൻ വൈദിക് യോഗം ഉൽഘാടനം ചെയ്തു. വി.പി.ശിവകുമാർ, ഡോ.പി.കെ.സുബ്രഹ്മണ്യൻ,വിനോദ് ചെറിയത്ത്, കണ്ണമ്പ്രത്ത് പത്മനാഭൻ, അഡ്വ. ലതികാശ്രീനിവാസ്, മണലാട്ട് വൽസരാജ്, പി.വി.സുനീഷ്, കെ.പ്രകാശൻ,കെഞ്ചേരി നാരായണൻ, പി.രജനി , പി .കെ.പ്രകാശൻ,കെ.ഗീത എം.ടി.ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ട്രഷറർ പി.പി.പ്രസീത്കുമാർ നന്ദി പറഞ്ഞു.
ട്രസ്റ്റിന്റെ പതിനാലാം വാർഷികസമ്മേളനം 2021 നവമ്പർ13ന് ശനിയാഴ്ച ചോമ്പാല. എൽ.പി.സ്കൂളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ജൈവകൃഷി ഉൽപ്പന്നങ്ങളുടേയും നടീൽ വസ്തുക്കളുടേയും ഔഷധസസ്യങ്ങളുടെയും വിൽപ്പനയും പ്രദർശനവും സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.
ത്രിദിന സൗജന്യ മുത്തശ്ശി വൈദ്യം പഠനക്ളാസ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. "എല്ലാവർക്കും വിഷമില്ലാത്ത ഭക്ഷണം" എന്ന സന്ദേശം ഉയർത്തി നാല് ദിവസം നീണ്ടു നിൽക്കുന്ന ബോധവൽക്കരണ വാഹനജാഥ സംഘടിപ്പിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 9539157337
Share your comments