കോവിഡ് -19 പ്രതിരോധത്തിനും ചികിത്സയ്ക്കും പുതിയ മാനങ്ങൾ നൽകാൻ കേന്ദ്ര ആയുഷ് വകുപ്പ് ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് രോഗികളിൽ ആയുർവേദ മരുന്നുകളുടെ പരീക്ഷണത്തിന് തയ്യാറായിക്കഴിഞ്ഞു. നിലവിൽ പ്രതിരോധ മരുന്നായി ഉപയോഗിക്കുന്ന Hydroxychloroquinone (HCQ)മായാണ് താരതമ്യ പരീക്ഷണം.
ഇന്ത്യയിലെ അഞ്ച് നഗരങ്ങളിൽ വിവിധ സെന്ററുകളിലായാണ് മൂന്നു മാസം നീണ്ടു നിൽക്കുന്ന പഠനം നടത്തുക. അതിന് ശേഷം ഗുണഫലങ്ങൾ വിലയിരുത്തി പ്രസിദ്ധപ്പെടുത്തും.
ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരിലും, കുറച്ചു രോഗികളിലും പ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഔഷധത്തിന്റെ പരീക്ഷണമാണ് നടക്കുക. രോഗ പ്രതിരോധ ശക്തി വർധിപ്പിക്കുന്നുവെന്നു മുൻ പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ള 'അശ്വഗന്ധ' (അമുക്കുരം)എന്ന ഔഷധത്തിന്റെ HCQ വുമായുള്ള താരതമ്യ പഠനം നടത്തും.
രണ്ടാമത്തെ പദ്ധതിയായി ഗുളൂചി (ചിറ്റമൃത് ), പിപ്പലി (തിപ്പലി), യഷ്ടി മധു (ഇരട്ടി മധുരം), AYUSH 64 എന്നീ ഔഷധങ്ങൾ നിലവിലെ ആധുനിക ചികിത്സാ പദ്ധതിയുമായി സംയോജിപ്പിച്ചാണ് പഠനം നടത്തുന്നത്.
ഡോ.ഭൂഷൺ പട്വർദ്ധൻ, ഡോ.അരവിന്ദ് ചോപ്ര തുടങ്ങിയ പ്രമുഖർ ഈ പഠനത്തിന് നേതൃത്വം നൽകുന്നു.
Share your comments