1. News

കുടുംബശ്രീ പച്ചക്കറി വണ്ടി ഇനി വീട്ടുമുറ്റത്ത്

കുടുംബശ്രീ പച്ചക്കറി വണ്ടി ഇനി വീട്ടുമുറ്റത്ത്. കോവിഡ് 19 മഹാവ്യാധിയുടെ പശ്ചാത്തലത്തില് വിളവെടുക്കുന്ന പച്ചക്കറികള് വിപണനം നടത്താന് കുടുംബശ്രീ വഴിയൊരുക്കുന്നു. തൃശൂര് ജില്ലയിലെ എം കെ എസ് പി പദ്ധതിയില് ഉള്പ്പെട്ടിരുന്ന സംഘകൃഷി ഗ്രൂപ്പുകള്ക്ക് പച്ചക്കറി വിളവെടുക്കുന്നതിലും വിപണനം നടത്തുന്നതിനും ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിലാണ് കുടുംബശ്രീയുടെ പുതിയ പദ്ധതി.

Ajith Kumar V R

കുടുംബശ്രീ പച്ചക്കറി വണ്ടി ഇനി വീട്ടുമുറ്റത്ത്. കോവിഡ് 19 മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍ വിളവെടുക്കുന്ന പച്ചക്കറികള്‍ വിപണനം നടത്താന്‍ കുടുംബശ്രീ വഴിയൊരുക്കുന്നു. തൃശൂര്‍ ജില്ലയിലെ എം കെ എസ് പി പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന സംഘകൃഷി ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി വിളവെടുക്കുന്നതിലും വിപണനം നടത്തുന്നതിനും ബുദ്ധിമുട്ട് നേരിട്ട സാഹചര്യത്തിലാണ് കുടുംബശ്രീയുടെ പുതിയ പദ്ധതി. കോറോണക്കാലത്ത് പുറത്തിറങ്ങാന്‍ പറ്റാത്തതിനാല്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ സിഡിഎസുകളിലെ സംഘകൃഷി ഗ്രൂപ്പുകള്‍ ചെയ്യുന്ന പച്ചക്കറികളാണ് ഇങ്ങനെ വണ്ടിയില്‍ ശേഖരിക്കുന്നത്. ജില്ലാതലത്തില്‍ സേവനം ഒരുക്കുന്ന ഈ വണ്ടിയില്‍ പച്ചക്കറികള്‍ ശേഖരിച്ച് ബ്ലോക്കുകളില്‍ എത്തിച്ച് വിവിധ പ്രദേശങ്ങളിലായി വിറ്റഴിക്കും. കുടുംബശ്രീ പച്ചക്കറി വണ്ടി ഇനി വീട്ടുമുറ്റത്ത് എന്ന പദ്ധതിയുടെ ഉദ്ഘാടനം കളക്ടറേറ്റ് പരിസരത്ത് കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ് കുമാര്‍ നിര്‍വഹിച്ചു.

English Summary: Kudumbasree vegetable van at your courtyard

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds