വിജയദശമി ദിനത്തിൽ കദളി ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചു.
സെൻ്റർ ഫോർ ഇന്നവേഷൻ സയൻസ് ആൻ്റ് സോഷ്യൽ ആക്ഷൻ (CISSA) ന്റെ നേതൃത്വത്തിൽ, നബാർഡിൻ്റെ സഹായത്തോടെ ആരംഭിച്ച "കദളി ഫാർമർ പ്രൊഡൂസർ കമ്പനി" യുടെ ഓഫീസിൻ്റെ ഉത്ഘാടനം സിസ്സ ജനറൽ സെക്രട്ടറി ഡോ.സി.സുരേഷ് കുമാർ നിലവിളക്ക് കത്തിച്ച് നിർവ്വഹിച്ചു.
കല്ലിയൂർ പഞ്ചായത്തിലെ പുന്നമൂട് ബനാന റിസോഴ്സ് സെൻ്റർ വളപ്പിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്.
കദളി എഫ്.പി.ഒ. ചെയർമാൻ ദേവി ദാസ് എസ്; ഡയറക്ടർ ബോർഡ് അoഗങ്ങളായ അജിത്ത് വെണ്ണിയൂർ; പവിത്ര കുമാർ ജി; രാജീവ് ഗോപാൽ; ശ്രീധരൻ നായർ; മനു പ്രസാദ്, സന്തോഷ്, വൈശാഖ്, കമ്പനി സി.ഇ.ഒ. രാജേഷ് വടക്കുംകര തുടങ്ങിയവർ പങ്കെടുത്തു.
വാഴയിൽ നിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങളായ ബനാന പൗഡർ ,വാഴക്കചിപ്സ്, വാഴനാരു കൊണ്ടുള്ള വിവിധയിനം ഉത്പന്നങ്ങൾ, തുടങ്ങിയവ ഉത്പാദിപ്പിച്ച് കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്നതാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. ബനാന ഫാർമേഴ്സ് അസോസിയേഷൻ കേരളയുടെ തിരുവനന്തപുരം ജില്ലയിലെ വാഴ കർഷകരാണ് ഓഹരി ഉടമകൾ. തുടക്കത്തിൽ 200 ഓഹരികളാണ് കമ്പനി കർഷകർക്ക് നൽകുന്നത്.
Share your comments