അടുത്ത കൊല്ലം ഓണം ഓഗസ്റ്റ് മൂന്നാം വാരം ആണ്.
Banana farming for onam in kerala to be started soon . time has come.
അടുത്ത ഓണത്തിന് എത്ത കുല വെട്ടണം എങ്കിൽ നവംബർ ആദ്യം വാഴ വച്ചു ചിട്ടയായി വളവും വെള്ളവും നൽകി പരിചരിക്കണം.
ആയതിലേക്കായ് RKVY പദ്ധതി യിൽ പെടുത്തി ഒരു പദ്ധതി ആവിഷ്കരിച്ചാലോ എന്ന് ഒരു ആലോചന.
വാഴക്കന്ന് സബ്സിഡി നിരക്കിൽ നൽകാം.
3 കൊല്ലമായി തരിശായി കിടക്കുന്ന സ്ഥലത്താണ് കൃഷി എങ്കിൽ സുഭിക്ഷ കേരളം പദ്ധതി യിൽ പെടുത്തി സാമ്പത്തിക ആനുകൂല്യവും നൽകാം
ജല സേചന സൗകര്യം നിർബന്ധം
വിള ഇൻഷുറൻസ് നിർബന്ധമായും എടുത്തിരിക്കണം.
കൃഷിഭവന്റെ കർശന മേൽനോട്ടം തോട്ടത്തിൽ ഉണ്ടായിരിക്കാൻ ശ്രമിക്കും.
കിസാൻ ക്രെഡിറ്റ് കാർഡ് സഹകരണ ബാങ്കുകൾ വഴി തരപ്പെടുത്തും.
കുറഞ്ഞത് 100 വാഴ എങ്കിലും ചെയ്യാൻ കഴിവുള്ളവരെ ആണ് ലക്ഷ്യമിടുന്നത്.
സംഘ കൃഷിയും പരിഗണിക്കും.
ജൂൺ ജൂലൈ ഓഗസ്റ്റ് മാസത്തിൽ വെള്ളം കയറാൻ സാധ്യത ഉള്ള സ്ഥലങ്ങൾ കൃഷിക്കായി എടുക്കരുത്. കുലകൾ നല്ല വില നൽകി കൃഷി വകുപ്പിന്റെ ഓണച്ചന്ത വഴി സംഭരിക്കും.
Share your comments