കഴിഞ്ഞ 4 വർഷക്കാലമായി റബ്ബർ ബോർഡിന്റെ ആഭിമുഖ്യത്തിൽ റബ്ബർ ഉത്പാദക സംഘങ്ങളുമായി ചേർന്നു് നടത്തി വരുന്ന തേനീച്ച വളർത്തൽ സർട്ടിഫിക്കറ്റ് കോഴ്സിന് വലിയ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുകയാണ്. തേനീച്ച വളർത്തൽ സംബന്ധമായ സാങ്കേതിക പരിജ്ഞാനം ഈ സർട്ടിഫിക്കറ്റ് കോഴ്സിലൂടെ ലഭ്യമാകുമെന്നത് കേരളാ സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡും കേരള കാർഷിക സർവകലാശാല ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ അംഗീകരിച്ചിട്ടുള്ളതാണ്.
ഈ കോഴ്സ് പാസ്സാകുന്ന തേനീച്ച കർഷകന് നബാർഡ്, ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ മുഖേന ധനസഹായം ലഭിക്കുന്നതിന് ഈ സർട്ടിഫിക്കറ്റ് ഏറെ പ്രയോജനകരമാണ്.
കൊട്ടാരക്കര റബ്ബർ ബോർഡ് റീജിയണൽ ഓഫീസിന്റെ 2020-21 വർഷത്തിലേക്കുള്ള തേനീച്ച വളർത്തൽ സർട്ടിഫിക്കറ്റ് കോഴ്സിന്റെ ക്ലാസ്സുകൾ ഓയൂരിന് സമീപം ആറയിൽ എന്ന സ്ഥലത്തു് പ്രവർത്തിക്കുന്ന തണൽ RPS ൽ വച്ച് നടത്തുന്നതാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ കോഴ്സിന്റെ ക്ലാസ്സുകൾ ഒന്നിടവിട്ട ശനിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയക്ക് 1 മണി വരെയായിരിക്കും.
തേനീച്ച കർഷകർക്ക് നിരവധി സാദ്ധ്യതകൾ നൽകുന്ന ഈ കോഴ്സിന് അപേക്ഷിക്കുവാൻ താല്പര്യമുള്ളവർ 9747844852 ( തണൽ RPS പ്രസിഡൻറ്) 9539204159 (ഫീൽഡ് ഓഫീസർ) എന്നീ നമ്പരുകളിൽ ഈ വരുന്ന ഒക്ടോബർ 5-നകം ബന്ധപ്പെട്ടു് അപേക്ഷ സമർപ്പിയ്ക്കേണ്ടതാണ്.
അപേക്ഷാഫീസ് 1190/- രൂപ.
അപേക്ഷ ഫീസ് അടക്കേണ്ട ബാങ്ക് അക്കൗണ്ടു് വിവരം ചുവടെ ചേർക്കുന്നു.
Director, Training,
CBl, Rubber Board,
Kottayam,
A/C No.1450300184
IFSC: CBlN0284150
വിശ്വസ്തതയോടെ,
പ്രസിഡന്റ്, തണൽRPS.
Share your comments