<
  1. News

ബെലിൽ 120 എൻജിനീയർ / മാനേജർ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BHEL) ബെംഗളൂരുവിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 120 ഒഴിവുകളാണുള്ളത്. താൽപര്യവും യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.bel-india.in സന്ദർശിക്കുക.

Meera Sandeep
BEL Recruitment 2023: Apply now for 120 Engineer / Manager vacancies
BEL Recruitment 2023: Apply now for 120 Engineer / Manager vacancies

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BHEL) ബെംഗളൂരുവിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 120 ഒഴിവുകളാണുള്ളത്. താൽപര്യവും യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് www.bel-india.in സന്ദർശിക്കുക. 

ബന്ധപ്പെട്ട വാർത്തകൾ: കാര്യവട്ടം ക്യാമ്പസ് ജോബ് ഫെയർ 27ന്; കോളേജ് വിദ്യാർത്ഥികൾക്ക് അവസരം

എൻജിനീയർ 

ബെംഗളൂരുവിലെ പ്രോഡക്ട് ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സെന്ററിലും സെന്റേഴ്സ് ഓഫ് എക്സലൻസിലും ട്രെയിനി എൻജിനീയർ / പ്രോജക്ട് എൻജിനീയറുടെ 82 ഒഴിവ്. താൽക്കാലിക നിയമനം. ജൂലൈ 28 വരെ അപേക്ഷിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: പി എസ് സി വിവിധ തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

വിഭാഗങ്ങൾ: ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ 

യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക്/ ബിഎസ്‌സി എൻജിനീയറിങ് (4 വർഷം) 

ട്രെയിനി എൻജിനീയർ

പ്രായപരിധി 28; ശമ്പളം 30,000–40,000 രൂപ.

പ്രോജക്ട് എൻജിനീയർ

പ്രായപരിധി 32; ശമ്പളം 40,000–55,000 രൂപ. 

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (24/06/2023)

മാനേജർ/ എൻജിനീയർ 

ബെംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ ഡപ്യൂട്ടി മാനേജർ, സീനിയർ എൻജിനീയർ അവസരം. 24 ഒഴിവുകളുണ്ട്.  ജൂലൈ 4 വരെ അപേക്ഷിക്കാം.

വിഭാഗങ്ങൾ: ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, കമ്യൂണിക്കേഷൻ. 

യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക്.  

English Summary: BEL Recruitment 2023: Apply now for 120 Engineer / Manager vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds