<
  1. News

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ 232 ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ (BEL) വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. പ്രൊബേഷണറി എഞ്ചിനീയർ, പ്രൊബേഷണറി ഓഫീസർ, പ്രൊബേഷണറി അക്കൗണ്ട്സ് ഓഫീസർ എന്നീ തസ്തികകളിലായി ആകെ 232 ഒഴിവുകളാണുള്ളത്.

Meera Sandeep
Bharat Electronics Recruitment 2023: Apply for 232 vacancies
Bharat Electronics Recruitment 2023: Apply for 232 vacancies

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ (BEL) വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  പ്രൊബേഷണറി എഞ്ചിനീയർ, പ്രൊബേഷണറി ഓഫീസർ,  പ്രൊബേഷണറി അക്കൗണ്ട്സ് ഓഫീസർ എന്നീ തസ്തികകളിലായി ആകെ 232 ഒഴിവുകളാണുള്ളത്. തിരഞ്ഞെടുക്കപ്പെട്ടവരെ ബാംഗ്ലൂർ, ഗാസിയാബാദ്, പൂനെ, ഹൈദരാബാദ്, ചെന്നൈ, മച്ചിലിപട്ടണം, പഞ്ച്കുല, കോട്ദ്വാര, നവി മുംബൈ എന്നി സ്ഥലങ്ങളിൽ നിയമിക്കുന്നതായിരിക്കും. വിശദവിവരങ്ങൾക്ക് http://bel-india.in സന്ദർശിക്കുക. എറണാകുളം, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: കരുണാപുരം സര്‍ക്കാര്‍ ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടമാരുടെ ഒഴിവുകൾ

അവസാന തീയതി

അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 28 ആണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (12/10/2023)

വിദ്യാഭ്യാസ യോഗ്യത

ബിഇ/ ബിടെക് (ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ/ മെക്കാനിക്കൽ/ കംപ്യൂട്ടർ), എംബിഎ/ എംഎ സ്ഡബ്ല്യു/ പിജി/ പിജി ഡിപ്ലോമ (എച്ച്ആർ മാനേ ജ്മെന്റ്/ ഇൻഡസ്ട്രിയൽ റിലേഷൻസ്/ പഴ്സനേൽ മാനേജ്മെന്റ്), സിഎ/സിഎംഎ ഫൈനൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: എംജി സർവകലാശാലയിൽ ടെക്‌നോളജി ബിസിനസ് ഇൻക്യുബേറ്റർ മാനേജർ തസ്‌തികയിൽ ഒഴിവുകൾ

ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 മുതൽ 1,40,000 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷ ഫീസ്

അപേക്ഷ ഫീസ് 1180 രൂപയാണ്. പട്ടികവിഭാഗ, ഭിന്നശേഷി, വിമുക്ത ഭടന്മാർ എന്നിവർക്ക് ഫീസില്ല.

English Summary: Bharat Electronics Recruitment 2023: Apply for 232 vacancies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds