1. News

ജൻധൻ അക്കൗണ്ട് ഉടമയാണോ? 5000 രൂപ നേടാം. അറിയേണ്ട കാര്യങ്ങൾ

ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2014 ആഗസ്റ്റ് 28ന് പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന. പ്രധാൻ മന്ത്രി ജൻ ധൻ അക്കൗണ്ട് ഉടമയാണ് നിങ്ങളെങ്കിൽ നിങ്ങള്‍ പി‌എം‌ജെ‌ഡി‌വൈ അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ലിങ്കുചെയ്യേണ്ടതുണ്ട്. അതായത്, നിങ്ങളുടെ അക്കൗണ്ടില്‍ സീറോ ബാലന്‍സ് ഉണ്ടെങ്കില്‍ പോലും, നിങ്ങള്‍ക്ക് 5000 രൂപ പിന്‍വലിക്കാന്‍ കഴിയും .പ്രധാന്‍ മന്ത്രി ജന ധന്‍ അക്കൗണ്ടില്‍ 5000 രൂപ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ലഭിക്കും. ഈ സൗകര്യം ലഭിക്കുന്നതിന് പി എം ജെ ഡി വൈ അക്കൗണ്ട് ആധാർ കാർഡുമായി ലിങ്ക് ചെയ്യാൻ മറക്കരുത്. ,

K B Bainda
പ്രധാന്‍ മന്ത്രി ജന ധന്‍ അക്കൗണ്ടില്‍ 5000 രൂപ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ലഭിക്കും
പ്രധാന്‍ മന്ത്രി ജന ധന്‍ അക്കൗണ്ടില്‍ 5000 രൂപ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ലഭിക്കും

ഡല്‍ഹി: ജന്‍‌ ധന്‍‌ അക്കൌണ്ട് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഓവര്‍‌ഡ്രാഫ്റ്റ് സേവനത്തെക്കുറിച്ച്‌ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാം.

ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് അക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2014 ആഗസ്റ്റ് 28ന് പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന. പ്രധാൻ മന്ത്രി ജൻ ധൻ അക്കൗണ്ട് ഉടമയാണ് നിങ്ങളെങ്കിൽ നിങ്ങള്‍ പി‌എം‌ജെ‌ഡി‌വൈ അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ലിങ്കുചെയ്യേണ്ടതുണ്ട്. അതായത്, നിങ്ങളുടെ അക്കൗണ്ടില്‍ സീറോ ബാലന്‍സ് ഉണ്ടെങ്കില്‍ പോലും, നിങ്ങള്‍ക്ക് 5000 രൂപ പിന്‍വലിക്കാന്‍ കഴിയും .പ്രധാന്‍ മന്ത്രി ജന ധന്‍ അക്കൗണ്ടില്‍ 5000 രൂപ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ലഭിക്കും. ഈ സൗകര്യം ലഭിക്കുന്നതിന് പി എം ജെ ഡി വൈ അക്കൗണ്ട് ആധാർ കാർഡുമായി ലിങ്ക് ചെയ്യാൻ മറക്കരുത്. ,
രാജ്യത്ത് ഈ പദ്ധതി പ്രകാരം ഇതുവരെ 38 കോടിയിലധികം ആളുകള്‍ അക്കൗണ്ടുകള്‍ തുറന്നു. അതുകൊണ്ടു തന്നെ കേന്ദ്രസര്‍ക്കാരിന്റെ പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജനയില്‍ ആളുകള്‍ക്ക് ധാരാളം സൗകര്യങ്ങള്‍ ലഭിക്കുന്നു എന്ന് മനസ്സിലാക്കാം. ദരിദ്രരെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2014 ലാണ് പദ്ധതി ആരംഭിച്ചത്.ഏതൊരു സര്‍ക്കാര്‍ പദ്ധതിയുടെയും പ്രയോജനം ഈ പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് കൈമാറുന്നു. ഈ പദ്ധതി പ്രകാരം ജന്‍ ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് 5000 രൂപ വരെ ഓവര്‍ ഡ്രാഫ്റ്റ് സേവനം നേടാം. ഇതിനായി ഗുണഭോക്താവ് ബാങ്ക് അക്കൌണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടാകണം.

ബാങ്ക് ഇടപാടുകളെ ക്കുറിച്ചുള്ള വിവരങ്ങൾ

അക്കൌണ്ട് തുറന്ന് ആദ്യ 6 മാസം മതിയായ ബാലന്‍സ് അക്കൌണ്ടില്‍ നിലനിര്‍ത്തിയിട്ടുള്ളവര്‍ക്കാണ് ഓവര്‍ ഡ്രാഫ്റ്റിന് യോഗ്യതയുള്ളത്. കൂടാതെ അക്കൌണ്ട് വഴിയും ഡെബിറ്റ് കാര്‍ഡ് വഴിയും ഉപഭോക്താവ് ഇടപാടുകള്‍ നടത്തിയിട്ടുണ്ടായിരിക്കണം. ഇത്തരത്തില്‍ യോഗ്യതയുള്ളവര്‍ക്ക് ബാങ്കിനെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായാല്‍ നാമമാത്രമായ പലിശ നിരക്കില്‍ ഓവര്‍ ഡ്രാഫ്റ്റ് അനുവദിക്കും.Overdraft is open to those who have maintained adequate balance in the account for the first 6 months after opening the account. In addition, the customer must have made transactions through account and debit card. Overdrafts will be allowed at nominal interest rates if the bank is convinced of such qualifications.

അക്കൗണ്ടിനൊപ്പം 30000 രൂപ വരെ അധിക ഇന്‍ഷുറന്‍സും ഉണ്ട്.
അക്കൗണ്ടിനൊപ്പം 30000 രൂപ വരെ അധിക ഇന്‍ഷുറന്‍സും ഉണ്ട്.

ജൻ ധൻ അക്കൗണ്ടിനെ ആധാര്‍ കാർഡുമായി ലിങ്ക് ചെയ്യിക്കണം

ജന്‍‌ ധന്‍‌ അക്കൌണ്ടിനെ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ ചില ദോഷങ്ങളുമുണ്ട്. അപകട ഇന്‍ഷുറന്‍സ് നീട്ടി ലഭിക്കുന്നതിന് ജന്‍ ധന്‍ അക്കൌണ്ടില്‍ മിനിമം അക്കൗണ്ട് ബാലന്‍സ് നിലനിര്‍ത്തേണ്ട ആവശ്യമില്ല. എന്നാല്‍, ആധാറുമായി അക്കൌണ്ട് ലിങ്കുചെയ്യാത്ത സാഹചര്യത്തില്‍, ക്ലെയിം പ്രോസസ്സ് ബുദ്ധിമുട്ടുണ്ടാകും. കൂടാതെ അക്കൗണ്ടിനൊപ്പം 30000 രൂപ വരെ അധിക ഇന്‍ഷുറന്‍സും ഉണ്ട്. അക്കൗണ്ട് ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ 1.3 ലക്ഷം രൂപ വരെ ലഭിക്കും.

ജൻ ധൻ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ മിനിമം ബാലൻസ്
.
സര്‍ക്കാര്‍ പദ്ധതികളനുസരിച്ച്‌ ലഭിക്കുന്ന ആനുകൂല്യങ്ങളും സബ്സിഡികളും ജന്‍ധന്‍ അക്കൌണ്ടില്‍ നേരിട്ട് ലഭിക്കും. ഇവ ലഭിക്കാന്‍ മറ്റ് അക്കൌണ്ടുകളേക്കാള്‍ മികച്ചത് ജന്‍ധന്‍ അക്കൌണ്ടാണ്. പണം കൈമാറുന്നതിനുള്ള ഓണ്‍ലൈന്‍ സൗകര്യത്തോടെയുള്ള അക്കൗണ്ടാണിത്. കൂടാതെ റുപേ കാര്‍ഡും സൗജന്യമായി ലഭിക്കും. ഇത് പണമിടപാടുകള്‍ കൂടുതല്‍ സു​ഗമമാക്കും.സൗജന്യമായി ലഭിക്കുന്ന ബാങ്ക് അക്കൗണ്ടുകളാണിത്. ഈ അക്കൌണ്ട് തുറക്കാന്‍ മിനിമം ബാലന്‍സിന്റെ ആവശ്യമില്ല

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ജൻ ധൻ യോജന നിയമങ്ങൾ പാലിച്ചാൽ മാത്രമേ നിങ്ങൾക്ക് 500 രൂപ ലഭിക്കുകയുള്ളൂ; PMJDY ഗുണഭോക്താക്കളുടെ പ്രത്യേക ആനുകൂല്യങ്ങൾ അറിയുക

#PM#Jan Dhan Yojna#Kerala#Agriculture#Krishi#Farm

English Summary: Is Jandhan an account holder? 5000 can be earned. Things to know-kjoct1420kbb

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds