ലോക്ഡൗണില്‍ വെറ്ററിനറി സേവനം ലഭ്യമാക്കാന്‍ സര്‍വകലാശാലയുടെ 'കാഫ്'; കര്‍ഷകര്‍ക്ക് വിളിക്കാം ലോക്ഡൗണ്‍ കാലത്ത് വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം തടസമില്ലാതെ കര്‍ഷകര്‍ക്ക് ഉറപ്പു വരുത്താന്‍ വെറ്ററിനറി സര്‍വകലാശാല KALF (KVASU Advisory for Livestock Farmers) എന്ന പേരില്‍ കാള്‍ സെന്റര്‍ തുടങ്ങി. കര്‍ഷകര്‍ക്ക് തങ്ങളുടെ സംശയങ്ങള്‍ക്ക് കാള്‍ സെന്ററില്‍ വിളിച്ച് പരിഹാരം തേടാം.
എല്ലാ ദിവസവും രാവിലെ 9 മുതല്‍ 12 വരെയും, ഉച്ചകഴിഞ്ഞ് 2 മുതല്‍ 5 വരെയും 9447030801 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഞായറാഴ്ചയും സേവനം ലഭ്യമാകും.
സംശയത്തിനനുസരിച്ച് വിദഗ്ധരായ ഡോക്ടര്‍മാരിലേക്ക് കാള്‍ ഫോര്‍വേഡ് ചെയ്ത് കൊടുക്കും. ഈ സേവനം കര്‍ഷകര്‍ കൃത്യമായും ഫലപ്രദമായും ഉപയോഗിക്കും എന്ന പ്രതീക്ഷയാണുള്ളതെന്ന് പൂക്കോട് കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വകലാശാല അറിയിച്ചു
മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി 2021-22 ലേക്ക് കോഴിക്കോട് ജില്ലയിലെ അപേക്ഷകൾ ക്ഷണിക്കുന്നു.
അപേക്ഷ ഫോമുകൾ അതാത് പഞ്ചായത്തുകളിലെ ഫിഷറീസ് പ്രമോട്ടർമാർ വഴിയും വടകര മത്സ്യഭവൻ വഴിയും വിതരണം ചെയ്യുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി 6 ജൂലൈ 2021.
9 സെന്റ് വരെ വിസ്തീർണമുള്ള ജലശയങ്ങളിലേക്കുള്ള സൗജന്യ മത്സ്യകുഞ്ഞുങ്ങളുടെ അപേക്ഷ അതാത് പഞ്ചായത്ത് വഴി സ്വീകരിക്കുന്നതാണ്.
സബ്‌സിഡി പ്രൊജക്റ്റുകൾ
1. 10 സെന്റിന് മുകളിൽ വിസ്തീർണമുള്ള ശുദ്ധ ജലശയങ്ങൾ (semi intensive farming)
ചിലവ്-26,400₹/10സെന്റ്
2. ബയോഫ്ലോക്ക് (2-8 ടാങ്ക്, 160 Cub. M)
ചിലവ്-7.5 ലക്ഷം
3.റി -സർകുലേറ്ററി അക്വാക്കൾച്ചർ സിസ്റ്റം 50 Cub. M volume(RAS)
ചിലവ്-5ലക്ഷം
4.റി -സർകുലേറ്ററി അക്വാക്കൾച്ചർ സിസ്റ്റം 100 Cub. M volume(RAS)
ചിലവ്-7.5 ലക്ഷം
5. കൂടു കൃഷി-ശുദ്ധജലം
ചിലവ്-3.40 ലക്ഷം
6. കരിമീൻ വിത്തുൽപ്പാദന യൂണിറ്റ്
ചിലവ്- 2 ലക്ഷം
7. മറൽ വിത്തുൽപ്പാദന യൂണിറ്റ്
ചിലവ്-2 ലക്ഷം
8. 50 സെന്റിന് മുകളിൽ വിസ്തീർണമുള്ള ഓരുജല ജലശയങ്ങൾ (semi intensive farming of brackish water)
ചിലവ്-1,32,000₹/50സെന്റ്
9. കൂടുകൃഷി-ഓരുജലം
ചിലവ്-3.40 ലക്ഷം
സബ്‌സിഡി പ്രൊജക്റ്റുകൾ ചെയ്യാൻ താല്പര്യമുള്ളവർ അതാത് പഞ്ചായത്തുകളിലെ പ്രമോട്ടർമാരെയോ വടകര മത്സ്യഭവനുമായോ ബന്ധപ്പെടുക.
സബ്‌സിഡി പ്രൊജക്റ്റുകളുടെ ചിലവായ മൊത്തം തുകയുടെ 40% സബ്‌സിഡി കൃത്യമായ ബില്ലുകൾ സമർപ്പിച്ചാൽ ലഭിക്കുന്നതാണ്.
വടകര മത്സ്യഭവന് കീഴിലുള്ള പഞ്ചായത്തുകളും , പഞ്ചായത്തുകളുടെ ചുമതലയുള്ള ഫിഷറീസ് പ്രമോട്ടർമാരും
1. തിരുവള്ളൂർ, അയഞ്ചേരി, വില്യാപ്പള്ളി, മണിയൂർ
സുധിന മനോജ് -9497646259
2. തൂണേരി, ചെക്യാട്, വളയം, വാണിമേൽ
മൽദീപ് എം -7560962207
3. ഏറാമല, ചോറോട്, എടച്ചേരി, നാദാപുരം
സന്ദീപ് -9497304162
4. പുറമേരി, വേളം, കുറ്റ്യാടി, നരിപ്പറ്റ
ഷൗക്കത്ത് -9562352562
5. മരുതോങ്കര, കായക്കൊടി, കാവിലും പാറ, കുന്നുമ്മൽ
ഷിബു ആന്റണി -9495742241
6. ഒഞ്ചിയം, അഴിയൂർ, വടകര മുനിസിപ്പാലിറ്റി
ഗീതു മഹേഷ് -9544011099
Share your comments