<
  1. News

പക്ഷിപ്പനി - കോട്ടയം,ആലപ്പുഴ ജില്ലകളുടെ അറിയിപ്പ്

കോട്ടയം ജില്ലയിലെ നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി.

Priyanka Menon
Bird Flu
Bird Flu

കോട്ടയം ജില്ലയിലെ നീണ്ടൂർ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി.

ഫാമിൽ ശേഷിക്കുന്ന താറാവുകളെയും ഫാമിന് പുറത്ത് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും മുൻകരുതലെന്ന ഭാഗമായി കൊല്ലുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു. കൂടുതൽ സ്ഥലങ്ങളിലേക്ക് രോഗം പടരുന്ന അവസ്ഥ തടയുവാനും, മനുഷ്യരിലേക്ക് പകരുന്നത് തടയാനും എല്ലാ വിധത്തിലുള്ള നടപടികളും സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു.

Prevention measures have been intensified in the 14th ward of Neendoor Grama Panchayat in Kottayam district following the confirmation of bird flu. As a precautionary measure, measures were taken to kill the remaining ducks on the farm and all domestic birds within a radius of one kilometer outside the farm. Every effort has been made to prevent the spread of the disease to more places and to prevent it from spreading to humans.

ഇവിടങ്ങളിൽ വെറ്റിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള 8 ദ്രുതകർമസേനകളെ നിയോഗിച്ചിരിക്കുന്നു. വിവിധ വകുപ്പുകളിലെ അഞ്ചു ഉദ്യോഗസ്ഥർ വീതമാണ് ഓരോ സംഘത്തിനും ഉണ്ടാവുക.

കോടിമതയിലെ ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പക്ഷിപ്പനി സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിനും, സംശയ നിവാരണത്തിനായി പൊതുജനങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം
0481-2564623.

ആലപ്പുഴ ജില്ലയിലെ നെടുമുടി, കരുവാറ്റ, തകഴി, പള്ളിപ്പാട് എന്ന പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്വീകരിച്ചതിനാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പക്ഷിപ്പനി സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിനും സംശയനിവാരണത്തിനായി പൊതുജനങ്ങൾക്ക് 0471 2252636 എന്ന നമ്പറിൽ ബന്ധപ്പെടാം.

English Summary: Bird flu - Kottayam and Alappuzha districts have been notified

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds