ബോർഡർ സെക്യൂരിറ്റി ഫോഴ്സിലെ (BSF) ഗ്രൂപ്പ് സി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലാണ് ഒഴിവുള്ളത്. താൽപ്പര്യമുള്ളവർക്ക് ബി.എസ്.എഫിന്റെ ഔദ്യോഗിക വെബ്സൈറ്റായ rectt.bsf.gov.in സന്ദർശിച്ചതിന് ശേഷം നിശ്ചിത ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കാം.
ഒഴിവുകളുടെ വിശദ വിവരങ്ങൾ
- അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എ.എസ്.ഐ)- 1 ഒഴിവ്
- ഹെഡ് കോൺസ്റ്റബിൾ- 6 ഒഴിവുകൾ
- കോൺസ്റ്റബിൾ- 65 ഒഴിവുകൾ
എന്നിങ്ങനെയാണ് ഒഴിവുകൾ
ആകെ 72 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 29 ആണ്.
വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം - 17/11/2021
വിദ്യാഭ്യാസ യോഗ്യത
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ- ഒരു അംഗീകൃത ബോർഡിൽ നിന്നുള്ള പത്താം ക്ലാസ് ജയവും ഡ്രാഫ്ട്സ്മാൻ (സിവിൽ) ട്രേഡിൽ ഐ.ടി.ഐ ജയവും.
ഹെഡ് കോൺസ്റ്റബിൾ/ കോൺസ്റ്റബിൾ- പത്താം ക്ലാസ് ജയവും നിശ്ചിത ട്രേഡിൽ ഐ.ടി.ഐയും.
പ്രായപരിധി
18 വയസിനും 25 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. 2021 ഡിസംബർ 12 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമപ്രകാരമുള്ള ഇളവ് ലഭിക്കും.
ആയുഷ് വകുപ്പിൽ മെഡിക്കൽ ഓഫീസറുടെ ഒഴിവ്; യു.പി.എസ്.സി അഭിമുഖം ഡിസംബർ 13 മുതൽ
അപേക്ഷാ ഫീസ്
ജനറൽ, ഒ.ബി.സി, ഇ.ഡബ്ള്യൂ.എസ് വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. മറ്റ് വിഭാഗക്കാർക്ക് ഫീസില്ല. ഫീസ് ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നീ രീതികളിലൂടെ അടയ്ക്കാം.
തെരഞ്ഞെടുപ്പ് രീതി
രണ്ട് ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ്. ആദ്യ ഘട്ടം എഴുത്ത് പരീക്ഷയാണ്. രണ്ടാം ഘട്ടമായി ഡോക്യുമെന്റ് വെരിഫിക്കേഷൻ, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, ഡീറ്റെയിൽഡ് മെഡിക്കൽ ടെസ്റ്റ് എന്നിവയുണ്ടായിരിക്കും. ഇത് കഴിഞ്ഞാൽ അതത് തസ്തികകളിലേക്കുള്ള മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
അപേക്ഷിക്കേണ്ട വിധം
അപേക്ഷിക്കാനായി ആദ്യം ബി.എസ്.എഫിന്റെ rectt.bsf.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള ലിങ്ക് കാണാം. അതിൽ ക്ലിക്ക് ചെയ്യുക. നിശ്ചിത വിവരങ്ങൾ പൂരിപ്പിച്ച്, രേഖകളും അപ്ലോഡ് ചെയ്തതിന് ശേഷം അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക. ഇതോടെ അപേക്ഷ സമർപ്പിക്കപ്പെടും. കൺഫമേഷൻ പേജിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കുകയും ചെയ്യുക.
Share your comments