<
  1. News

കടൽക്ഷോഭം : നെയ്യാറ്റിൻകര താലൂക്കിൽ രണ്ട് ക്യാമ്പുകളിലായി 55 പേർ

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ജില്ലയിലെ തീരദേശ മേഖലയിലുണ്ടായ കടൽക്ഷോഭത്തെ തുടർന്ന് നെയ്യാറ്റിൻകര താലൂക്കിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി എത്തിയവരുടെ എണ്ണം 55 ആയി. കുളത്തൂർ വില്ലേജിലെ പൊഴിയൂർ ഗവ. യു.പി സ്‌കൂളിലും കരുംകുളം വില്ലേജിലെ പുല്ലുവിള ലിയോ തെർട്ടീൻത് സ്‌കൂളിലുമായി 35 കുടുംബങ്ങളാണ് കഴിയുന്നത്.

Meera Sandeep
Calamity: 55 people in two camps in Neyyatinkara taluk
Calamity: 55 people in two camps in Neyyatinkara taluk

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ജില്ലയിലെ തീരദേശ മേഖലയിലുണ്ടായ കടൽക്ഷോഭത്തെ തുടർന്ന് നെയ്യാറ്റിൻകര താലൂക്കിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി എത്തിയവരുടെ എണ്ണം 55 ആയി.  കുളത്തൂർ വില്ലേജിലെ പൊഴിയൂർ ഗവ. യു.പി സ്‌കൂളിലും കരുംകുളം വില്ലേജിലെ പുല്ലുവിള ലിയോ തെർട്ടീൻത് സ്‌കൂളിലുമായി 35 കുടുംബങ്ങളാണ് കഴിയുന്നത്.

പൊഴിയൂർ ഗവ.യു.പി.എസിൽ 16 കുടുംബവും പുല്ലുവിള ലിയോ തെർട്ടീൻത് സ്‌കൂളിൽ 19 കുടുംബവും താമസിക്കുന്നു. 11 പുരുഷന്മാരും 13 സ്ത്രീകളും 1 കുട്ടിയുമടക്കം 25 പേരാണ് പൊഴിയൂർ ഗവ.യു.പി.എസിലെ ക്യാമ്പിലുള്ളത്.  പുല്ലുവിള ലിയോ തെർട്ടീൻത് സ്‌കൂളിൽ 19 കുടുംബങ്ങളിൽ നിന്നായി 30 പേരാണുള്ളത്. പത്ത് പുരുഷന്മാരും 17 സ്ത്രീകളും മൂന്ന് കുട്ടികളുമാണ് ക്യാമ്പിൽ കഴിയുന്നത്.

As part of the black sea phenomenon, the number of people who reached two relief camps in Neyyatinkara taluk has reached 55 due to the sea disturbance in the coastal area of the district. Pozziyur Govt in Kulathur Village. 35 families live in UP School and Pulluvila Leo Thirteenth School in Karumkulam Village.​

16 families live in Pozyoor Govt UPS and 19 families live in Pulluvila Leo Thirteenth School. 25 people including 11 men, 13 women and 1 child are in the camp at the Govt.UPS, Pozziyur. Pulluvila Leo Thirteenth School has 30 students from 19 families. Ten men, 17 women and three children are living in the camp.

English Summary: Calamity: 55 people in two camps in Neyyatinkara taluk

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds