കാനഡ വിസ തട്ടിപ്പ്, സൂക്ഷിക്കുക. നാട്ടിലെ പല നഴ്‌സുമാർക്കും, സാധാരണക്കാർക്കും കാനഡ വർക്ക് വിസ, ജോബ് ഓഫർ എന്നീ വാഗ്ദാനങ്ങൾ കിട്ടുന്നുണ്ട്. 99% ഇത്തരം കാര്യങ്ങൾ തട്ടിപ്പാണ്. സാധാരണ ഇന്ത്യയിൽ നിന്നും കാനഡയ്ക് വരാൻ കഴിയിക്കുക student വിസ or PR വിസയിൽ മാത്രമാണ്.
1) Student വിസയ്ക്
നല്ല ഏജൻസികളെ സമീപിക്കുക, അത്തരം ഏജൻസി വഴി കാനഡയിൽ എത്തിയവരുമായി സംസാരിച്ചുമാത്രം മുന്നോട്ട് പോവുക. ഇന്ത്യയിൽ നിന്ന് നഴ്സുമാർക് കാനഡയിൽ എളുപ്പത്തിലും, വേഗത്തിലും ഇപ്പോൾ വരാൻ കഴിയുന്ന ഒരു പക്ഷേ ഒരേഒരു മാർഗം എന്റെ അറിവിൽ ഇതാണ് ഇതാണ്.
എങ്ങനെയാണ് student വിസയിൽ വന്നു settle ആവേണ്ടത് എന്നറിയാൻ ഈ വീഡിയോ കാണാം
https://m.youtube.com/watch?v=WHQq8BwOxR0
2) കാനഡ PR വിസ
( ഫെഡറൽ എക്സ്പ്രസ്സ് entry PR വിസ ആണ് പൊതുവെ ആളുകൾക് വരാൻ കഴിയുക. ഇപ്പോഴത്തെ points അനുസരിച്ചു നാട്ടിലെ നഴ്സുമാർക് ഈ വിസ യിൽ points നേടിയെടുക്കാൻ പ്രയാസമാണ്. കാനഡയിൽ student വിസയിൽ എത്തി, ഇവിടെ എക്സ്പീരിയൻസ് ഉള്ളവർ പോലും PR points കിട്ടുന്നില്ല എന്നതാണ് വസ്തുത. അപ്പോൾ നാട്ടിൽ നിന്നും അപേക്ഷിക്കുന്നവർക് എങ്ങനെ points കരസ്തമാക്കാൻ കഴിയും എന്ന് ചിന്ദിക്കുക )
460 - 476 ഇടയിൽ points ഉള്ളവർക്കാണ് ഇപ്പോൾ PR ഇൻവിറ്റേഷൻ കൊടുക്കുന്നത്. ഏജൻസിയിൽ പോയി ക്യാഷ് കളയുന്നതിന് മുന്നേ താഴെ തരുന്ന ലിങ്കിൽ നിങ്ങൾക്ക് സ്വയം express entry PR eligibility പരിശോധികവുന്നതാണ്.
https://www.cic.gc.ca/english/immigrate/skilled/crs-tool.asp
450 ന് മുകളിൽ points ഉള്ളവർക്കു www.cic.gc.ca എന്ന വെബ്സൈറ്റിൽ പോയി സ്വന്തം പ്രൊഫൈൽ ഉണ്ടാക്കി PR അപേക്ഷിക്കാം. ഏജൻസിയുടെ ഒരു സഹായവും ആവശ്യമില്ല. ഒരു ലക്ഷം രൂപയിൽ കുറവാണ് ഫീസ് എല്ലാം കൂടെ ചിലവ് വരുക.
3) Canada PNP ( പ്രൊവിന്ഷ്യൽ നോമിന്നി programs )വിസ.
കാനഡയിലെ ഓരോ പ്രൊവിൻസും അവിടേയ്ക്കു വേണ്ടവരെ PR ന് വേണ്ടി പരിഗണിക്കാണിക്കാൻ ആവശ്യപ്പെടുന്ന പ്രോഗ്രാമുകൾ ആണിത്. 70 അധികം പ്രോഗ്രാമുകൾ ഉണ്ട്. ഈ പ്രോഗ്രാമുകളുടെ പേരിലാണ് പലപ്പോഴും ഏജൻസികൾ തട്ടിപ്പ് നടത്തുന്നത്. മനസിലാക്കുക ഈ PNP പ്രോഗ്രാമുകൾ 99% മാനവും പരിഗണിക്കുന്നത് കാനഡയിൽ നിന്നും അപേക്ഷിക്കുന്നവരെയാണ്. അറ്റ്ലാന്റിക് ഇമ്മിഗ്രേഷൻ പൈലറ്റ് പ്രോഗ്രാം (AIPP ) പ്രോഗ്രാമിന്റെ പേരിലൊക്കെ വലിയ തട്ടിപ്പാണ് നാട്ടിലും, ഗൾഫ് കേന്ദ്രകരിച്ചുള്ള ഏജൻസികളും നടത്തുന്നത്.
എന്താണ് AIPP ലിങ്ക്
https://m.youtube.com/watch?v=l7Ay2DVYL_M
ഇനി ഏതെങ്കിലും PNP പ്രോഗ്രാം വഴി ഏജൻസി നിങ്ങളെ സമീപിച്ചാൽ കാര്യങ്ങൾ കൃത്യമായി പഠിച്ചു മാത്രം മുന്നോട്ട് പോവുക. ഏജൻസി പറയുന്ന മോഹന വാക്ടാനങ്ങളുടെ പുറകേ പോയാൽ പണം നഷ്‍ടമാവും എന്നതുറപ്പാണ്. കാനഡ വിസയുടെ പേരിലാണ് കേരളവും, പഞ്ചാബും, ഡൽഹിയും കേന്ദ്രീകരിച്ചു ഇപ്പോൾ ഏറ്റവും വലിയ തട്ടിപ്പ് നടക്കുന്നത്.
4 ) Canada ജോബ് വിസ
Canada യ്ക് ജോബ് വിസ ഇല്ല എന്ന് എത്രപറഞ്ഞുകൊടുത്താലും ആർക്കും മനസിലാവുന്നില്ല. പലരും ചതിയിൽ പെട്ടുകൊണ്ടിരിക്കുന്നു.
ഇവിടെ available അല്ലാത്ത job ന് മാത്രമാണ് LMIA വഴി job visa കിട്ടുളൂ . അല്ലാതെ ഫ്രൂട്ട് പറിക്കാനും , പാക്ക് ചെയ്യാനും , ഡ്രൈവർ ആയിട്ടും നഴ്സ് ആയിട്ടൊന്നും നേരിട്ട് ജോലി വിസ ഇല്ല
3 രീതിയിൽ ജോബ് വിസ കിട്ടും
A ) ഇവിടെ available അല്ലാത്ത employees ( eg : Indian chef ) , ഇത്തരം വളരെ ചുരുങ്ങിയ ജോലിയികൾക് LMAI വഴി job വിസ കിട്ടും .
അതും ഏജൻസിയ്ക് പണമോ മറ്റോ കൊടുക്കുന്നതിനുമുന്നെ job തരാം എന്ന് പറയുന്ന ഇവിടുത്തെ employer ആയി സംസാരിച്ചു , എല്ലാം മനസിലാക്കി മുന്നോട്ട് പോവുക . പറ്റുമെങ്കിൽ കാനഡ ഉള്ള ആരോടേലും അനേഷിക്കുക . കാനഡ മോഹിച്ചു ഏജന്റ് പറയുന്നതും കേട്ട് കാര്യങ്ങൾ ചെയ്താൽ പൈസ പോവും
B ) കാനഡയിൽ പഠിക്കുന്നവരുടെ spouse ന് ഓപ്പൺ വർക്ക് പെർമിറ്റ് IELTS ഇല്ലാതെ കിട്ടും .
C ) company internal transfer
Wipro പോലുള്ള IT കമ്പനികൾ നാട്ടിലുള്ള അവരുടെ ജോലിക്കാരെ ഇവിടെയുള്ള ഓഫീസുകളിലേയ്ക് ജോലിയ്ക് കൊണ്ടു വരാറുണ്ട് .
5) വിസിറ്റ് വിസ.
വിസിറ്റ് വിസയുടെ ആകെ ചിലവ് വെറും പതിനായിരം രൂപയ്ക് താഴെയാണ് , അതിനുവരെ വിദ്യാഭ്യാസമുള്ള മലയാളികൾ 5-8 ലക്ഷം കൊടുക്കുന്നു എന്നത് അത്ഭുതപെടുത്തുന്നു . വിസിറ്റ് വിസയിൽ വന്നു ജോലി വിസയിലേയ്ക് മാറാൻ ഒരു എംപ്ലോയറെ ഒകെ ഇവിടെ കിട്ടി പിന്നെ അതു LMAI വഴി approve എടുത്ത് ജോബ് വിസ മാറുക എന്നൊക്കെപ്പറയുന്നത് 1000 പേർ ശ്രമിക്കുമ്പോൾ ഒരാൾക്കു മാത്രം കിട്ടുന്ന കാര്യമാണ് എന്ന് മനസിലാക്കുക .
6)ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ഏതെങ്കിലും ഏജന്റ് കാനഡ വിസ കാര്യവുമായി നിങ്ങളെ സമീപ്പിക്കുമ്പോൾ അത് വിശ്വസിച്ചു മുന്നോട്ട് പോവുന്നതിന് മുന്നേ കാനഡയിലോ, അല്ലെങ്കിൽ ഏത് രാജ്യത്തെയ്ക് ആണെങ്കിലും അവിടെയുള്ള മലയാളികളോട് സംസാരിച്ചു സത്യാവസ്ഥ മനസിലാക്കുക.
ആദ്യം പണം ചോദിക്കില്ല. പിന്നീട് വിസ പ്രോസസിംഗിന്റെ പല ഘട്ടങ്ങൾ എന്ന രീതിയിൽ പണം തട്ടുന്നതാണ് ഇവരുടെ രീതി.മലയാളികളും ഇത്തരം തട്ടിപ്പുകൾ നടത്താൻ ശ്രമിക്കുന്നു എന്നതാണ് യാഥാർഥ്യം.
7) ഉടായിപ്പ് ഓഫർ ലെറ്ററുകൾ തിരിച്ചറിയുക.
ഒഫീഷ്യൽ ഓഫർ ലെറ്റർ ഒക്കെ കിട്ടുമ്പോൾ അതിൽ ഉണ്ടായിരിക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്.
- കമ്പനി ലെറ്റർ ഹെഡ്
- ഓഫീഷ്യൽ web അഡ്രസ്, web ഇമെയിൽ id.
- കൃത്യമായ ഓഫീസ് അഡ്രസ്, contact അഡ്രസ്
- ഒറിജിനൽ sign, സീൽ
- ജോബിനെകുറിച്ചുള്ള എല്ലാ കാര്യങ്ങളും.
എല്ലാ കാനഡ ഇമ്മിഗ്രേഷൻ കാര്യങ്ങൾക്കും www.cic.gc.ca എന്ന ഒഫീഷ്യൽ വെബ്സൈറ്റ് മാത്രം പരിശോധിക്കുക.
ഒരുകാരണവശാലും ആരും ചതിയിൽ പെടരുത്.
ജിതിൻ ലോഹി.
Share your comments