ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണി കൃഷിയിൽ ഒന്നാം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ തീരുമാനിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റന്റെ കൃഷിയോടും ഫാമിനോടുമുള്ള താൽപര്യം നേരത്തെ തന്നെ വാർത്തയായിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചതോടെ തൻറെ രണ്ടാം പ്രണയത്തിൽ സജീവമാകാനാണ് താരത്തിന്റെ ഉദ്ദേശം. ഡിസംബറോടെ മധ്യപ്രദേശിൽ നിന്നും 2000 കരിങ്കോഴികൾ ധോണിയുടെ ഫാമിൽ എത്തുമെന്നാണ് അറിയുന്നത്. മധ്യപ്രദേശിലെ ജബുവ എന്ന സ്ഥലത്ത് വളർത്തുന്ന കോഴികൾ ആണിവ.
കടക്കനത്ത് കോഴികൾ എന്നറിയപ്പെടുന്ന ഈ വർഗ്ഗത്തിന്റെ ചോരക്കും ഇറച്ചിക്കും കറുപ്പ് നിറമാണ്. മറ്റു കോഴിയിറച്ചികളെ അപേക്ഷിച്ച് കൊളസ്ട്രോൾ കുറവാണ് ഈ ജനുസ്സിന്. രുചിയുടെ കാര്യത്തിൽ മുന്നിലുള്ള ഈ ഇനം കോഴികൾക്ക് താരത്തിൻറെ സംസ്ഥാനമായ ഝാർഖണ്ഡിലും രാജസ്ഥാനിലും വൻ ഡിമാൻഡ് ആണുള്ളത്.
2019 ലോകകപ്പ് സെമിഫൈനലിൽ തോൽവിക്കുശേഷം ധോണി ക്രിക്കറ്റിൽനന്നും കുറച്ചു കാലം മാറി നിന്നിരുന്നു. ഈ സമയത്ത് ധോണി ജൈവകൃഷിയിൽ വ്യാപൃതനായിരുന്നു എന്ന വാർത്ത മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പിന്നീട് ട്രാക്ടറിൽ വയൽ ഉഴുതു മറിക്കുന്ന ധോണിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . സ്വന്തം ഫാമിൽ തണ്ണീർമത്തൻ പപ്പായ എന്നീ കൃഷികളിൽ ധോണി ഒരു കൈ നോക്കിയ വാർത്തകളും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഇനി കൃഷിയിൽ എത്ര സെഞ്ചുറി അടിക്കും എന്നുള്ളത് കാത്തിരുന്നു കാണാം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
പട്ടുനൂൽ പുഴു കൃഷിയിലൂടെ മികച്ച വരുമാനം
കൊക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം
ഗോവൻ മദ്യം ഫെനി നിർമിക്കാൻ കശുവണ്ടി കോർപ്പറേഷൻ
നിങ്ങളുടെ കുട്ടിക്കുള്ള ഭക്ഷ്യധാന്യ കിറ്റ് കിട്ടിയോ?
വയലുടമകൾക്ക് 2000 രൂപ വാർഷിക ധനസഹായം
'സുഭിക്ഷ കേരള'ത്തിൽ ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ മത്സ്യകൃഷി വിളവെടുപ്പ്
നെൽകൃഷിയുടെ സമഗ്രവികസനത്തിന് റൈസ് ടെക്നോളജി പാർക്ക്
Share your comments