പ്രധാനമന്ത്രിയുടെ കിസാൻ സംപാദ യോജന പ്രകാരം മെഗാ ഫുഡ് പാർക്ക് ആരംഭിക്കാൻ സാമ്പത്തിക സഹായം
കൃഷിയിടത്തിൽനിന്നും നേരെ വിപണിയിലേക്ക് മൂല്യാധിഷ്ഠിതശ്രേണിയിലൂടെ ആധുനിക ഭക്ഷ്യസംസ്കരണസംവിധാന സൗകര്യങ്ങൾ ഈ രാജ്യത്ത് നടപ്പിലാക്കാനായി പ്രധാനമന്ത്രിയുടെ കിസാൻ സംപാദ യോജന പ്രകാരം (PMKSY) മെഗാ ഫുഡ് പാർക്ക് സ്കീം (MFPS) ന് കീഴിൽ മെഗാ ഫുഡ് പാർക്ക് ആരംഭിക്കാൻ കഴിവുള്ള സംരംഭകരിൽ നിന്നും പണം മുടക്കാൻ താൽപ്പര്യമുള്ളവരിൽ നിന്നും കരാറിനുള്ള അപേക്ഷകൾ/താൽപ്പര്യപ്രകടന അപേക്ഷകൾ (EOI) ക്ഷണിക്കുന്നു
താൽപ്പര്യമുള്ള സംരംഭകർ/നിക്ഷേപതൽപ്പരർ അവരവരുടെ പ്രൊപ്പോസലുകൾ 21.07.2016-ലെ മെഗാ ഫുഡ് പാർക്ക് സ്കീം ഗൈഡ്ലൈൻ പ്രകാരം ഓൺലൈനിൽ മാത്രം http://sampada-mofpi.gov.in/mfp/login.aspx എന്ന പോർട്ടൽ വഴി സമർപ്പിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 03.03.2021 ന് 5.00 PM ആണ്.
ഈ പദ്ധതിയുടെ പ്രവർത്തന മാർഗ്ഗങ്ങൾ, താൽപ്പര്യപ്രകടനം (EOI), നിർദ്ദിഷ്ടനിരതദ്രവ്യനിക്ഷേപത്തുക എന്നിവയുടെ വിശദവിവരത്തിന് മന്ത്രാലയത്തിന്റെ വെബ്സൈറ്റായ www.mofpi.nic.in പരിശോധിക്കുക.
ഇനിയും കൂടുതൽ വ്യക്തതയ്ക്ക് 011-26406547 എന്ന ടെലിഫോൺ നമ്പറിൽ ബന്ധപ്പെടുക.
ഇമെയിൽ : mfp-mofpi@gov.in
Share your comments