<
  1. News

സംരംഭം തുടങ്ങാൻ സഹായിക്കുന്ന പദ്ധതികൾ ഒരുപാടുണ്ട്

കേരളത്തിലെ തന്നെ പല സർക്കാർ ഏജൻസികളും ഇപ്പോൾ നടപ്പാക്കി കൊണ്ടിരിക്കുന്ന സ്വയം തൊഴിൽ വായ്‌പാ പദ്ധതികൾ സ്വയം തൊഴിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരു അനുഗ്രം തന്നെയാണെന്ന് പറയാം.. സ്വയം തൊഴിൽ വായ്പ എടുക്കുന്നവർ ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങൾ.. വായ്‌പ അത്യാവശ്യത്തിനു വേണ്ടി മാത്രം എടുക്കുക. സബ്‌സിഡി പ്രതീക്ഷിച്ചു കൊണ്ട് അനാവശ്യ തുകകൾ എടുക്കാതിരിക്കുക.. പൂർണമായും സംരഭത്തിന് വേണ്ടി മാത്രം എടുത്ത തുകകൾ നിക്ഷേപിക്കുക. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാതിരിക്കുക.

Arun T
job oppurtunities

കേരളത്തിലെ തന്നെ പല സർക്കാർ ഏജൻസികളും ഇപ്പോൾ നടപ്പാക്കി കൊണ്ടിരിക്കുന്ന സ്വയം തൊഴിൽ വായ്‌പാ പദ്ധതികൾ സ്വയം തൊഴിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരു അനുഗ്രം തന്നെയാണെന്ന് പറയാം..

സ്വയം തൊഴിൽ വായ്പ എടുക്കുന്നവർ ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങൾ..

വായ്‌പ അത്യാവശ്യത്തിനു വേണ്ടി മാത്രം എടുക്കുക. സബ്‌സിഡി പ്രതീക്ഷിച്ചു കൊണ്ട് അനാവശ്യ തുകകൾ എടുക്കാതിരിക്കുക..

പൂർണമായും സംരഭത്തിന് വേണ്ടി മാത്രം എടുത്ത തുകകൾ നിക്ഷേപിക്കുക. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാതിരിക്കുക.

സ്ഥലം കെട്ടിടം എന്നിവയ്ക്ക് വേണ്ടി വായ്പ എടുക്കാതിരിക്കാൻ ശ്രമിക്കുക. വായ്പ കൈപറ്റി സംരംഭം ആരംഭിക്കുവാൻ കാലതാമസം നേരിട്ടാൽ പദ്ധതി പ്രശ്നത്തിലാകും..

വായ്‌പ എടുക്കുന്ന സമയം തൊട്ട് സംരംഭം ആരംഭിക്കാനുള്ള സമയം ഒരിക്കലും 6 മാസത്തിൽ കൂടുതൽ അധികരിപ്പിക്കരുത്.

10 ലക്ഷം രൂപ വരെയുള്ള വ്യവസായ വായ്പ്പകൾക്ക് അത് ഉപയോഗിച്ച് ആരംഭിക്കുന്ന സംരംഭമല്ലാതെ. മറ്റൊന്നും ഈടായി നൽകേണ്ടതില്ല.. (RBI നിർദ്ദേശം)

കേരളത്തിൽ ലഭ്യമായ പ്രധാന സ്വയംതൊഴിൽ വായ്പാ പദ്ധതികൾ

1 – ടെക്‌നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട് (TFR)
2 – പ്രധാന മന്ത്രിയുടെ തൊഴിൽദായക പദ്ധതി (പിഎംഇജിപി)
3 – എന്റെ ഗ്രാമം (ഖാദി ഗ്രാമ വ്യവസായ ബോർഡ്)
4 – കേരള സംസ്ഥാന സംരംഭ വികസന മിഷൻ (കെഎസ്‌ഇഡിഎം)
5 – കെസ്‌റു (രജിസ്റ്റർ ചെയ്ത തൊഴിൽ രഹിതർക്കുള്ള വായ്പാ പദ്ധതി)
6 – മൾട്ടി പർപ്പസ് ജോബ് ക്ലബ് (എം പി ജെസി)
7 – ശരണ്യ
8 – മുദ്ര ബാങ്ക്
9 – ക്രെഡിറ്റ് ലിങ്കഡ് ക്യാപിറ്റൽ പദ്ധതി
10 – ഒൻട്രപ്രനർ സ്പോർട്ട് സ്കീം

1 – ടെക്‌നിക്കൽ ഫീസിബിലിറ്റി റിപ്പോർട്ട് (TFR)

വളരെവേഗം വായ്പയ്ക്ക് ആവശ്യമായി വരുമ്പോൾ സംരംഭകർ ആശ്രയിക്കുന്ന ഒരു പദ്ധതിയാണ് ടിഎഫ്ആർ. തുടങ്ങാൻ പോകുന്ന പദ്ധതി സംബന്ധിച്ച് വ്യക്തമായ രൂപരേഖ തയാറാക്കുക എന്നത‍ാണ് ആദ്യം ചെയ്യേണ്ടത്. ഈ പ്രോജക്ട് റിപ്പോർട്ട് പരിശോധിച്ച് അതിന്റെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യതകൾ സംബന്ധിച്ച് ധനകാര്യ സ്ഥാപനങ്ങൾക്കു റിപ്പോർട്ട് നൽകുകയാണ് ഇവിടെ ചെയ്യുന്നത്. വ്യവസായ വകുപ്പിന്റെ ഓഫിസുകളിൽ നിന്നുമാണ് ഇത്തരം ശുപാർശകൾ നൽകാറുള്ളത്. റിസർവ് ബാങ്കിന്റെ എംഎസ്എം ഫിനാൻസ് സംബന്ധിച്ച മാർഗരേഖകൾ അനുസരിച്ചാണ് ഇത്തരം വായ്പകൾ ശുപാർശ ചെയ്യുന്നത്.

2 – പ്രധാന മന്ത്രിയുടെ തൊഴിൽദായക പദ്ധതി (പിഎംഇജിപി)

പുതുസംരംഭകർക്കായി 2008–09 മുതൽ നടപ്പ‍ാക്കിവരുന്ന ഒരു തൊഴിൽ വായ്പാ പദ്ധതിയാണ് പിഎംഇജിപി. കേന്ദ്ര സർക്കാരിന്റെ സൂക്ഷ്മ – ചെറുകിട – ഇടത്തര വ്യവസായ മന്ത്രാലയം നടപ്പാക്കി വന്നിരുന്ന രണ്ടു പദ്ധതികൾ സംയോജിപ്പിച്ചുകൊണ്ടാണ് ഇതിനു രൂപം കൊടുത്തത്. വ്യവസായ വകുപ്പ് വഴി നടപ്പാക്കിവന്നിരുന്ന പിഎംആർവൈ, ഖാദി ബോർഡ്, ഖാദി കമ്മിഷൻ എന്നിവ വഴി നടപ്പാക്കിവരുന്ന ആർഇജിപി എന്നീ പദ്ധതികളാണ് സംയോജിപ്പിച്ചത്. ഖാദി കമ്മിഷനാണ് ദേശീയതലത്തിൽ ഈ പദ്ധതിയുടെ നോഡൽ ഏജൻസി.

Prime Minister’s Employment Generation Programme (PMEGP) is implemented by Khadi and Village Industries Commission (KVIC) functioning as the nodal agency at the national level. At the state level, the scheme is implemented through State KVIC Directorates, State Khadi and Village Industries Boards (KVIBs), District Industries Centres (DICs) and banks. In such cases KVIC routes government subsidy through designated banks for eventual disbursal to the beneficiaries / entrepreneurs directly into their bank accounts.

ഖാദി ഗ്രാമ വ്യവസായ കമ്മിഷനും ഖാദി ബോർഡും ഗ്രാമീണ മേഖലയിൽ ഗ്രാമപഞ്ചായത്ത് തലത്തിൽ പദ്ധതി നിർവഹണം നടത്തുമ്പോൾ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ ഗ്രാമ – നഗര വ്യത്യാസമില്ലാതെ തന്നെ പദ്ധതി നടപ്പാക്കുന്നു.


യോഗ്യതകൾ: പ്രായം 18 വയസ്സ് തികഞ്ഞിരിക്കണം (ഉയർന്ന പ്രായപരിധിയില്ല). വാർഷിക വരുമാന പരിധിയില്ല. പുതിയ സംരംഭങ്ങൾക്കാണ് വായ്പ. നിലവിലുള്ളവ വികസിപ്പിക്കാൻ ലഭിക്കില്ല. 10 ലക്ഷം രൂപയിൽ കൂടുതൽ പദ്ധതി ചെലവ് വരുന്ന നിർമാണ യൂണിറ്റുകൾ ആരംഭിക്കുന്നതിനും അഞ്ചു ലക്ഷം രൂപ വരെ ചെലവ് വരുന്ന സേവന സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും എട്ടാം ക്ലാസ് പാസായിരിക്കണം.

ബന്ധപ്പെടേണ്ട ഓഫിസുകൾ: ജില്ലാ വ്യവസായ കേന്ദ്രം ഓഫിസുകൾ, ജില്ലാ ഖാദി ബോർഡ് ഓഫിസുകൾ, ഖാദി കമ്മിഷൻ ഓഫിസുകൾ, കേരളത്തിലെ ഈ പദ്ധതി നടത്തിപ്പിന്റെ മുഖ്യ ഓഫിസിന്റെ വിലാസം: ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ, ഗ്രാമോദയ, എംജി റോഡ്, തിരുവനന്തപുരം – 01, ഫോൺ: 0471 2331625, 1061, www.kvic.org.in.

3 – എന്റെ ഗ്രാമം (ഖാദി ഗ്രാമ വ്യവസായ ബോർഡ്)

ഖാദി ബോർഡിന്റെ ഓഫിസുകൾ നടപ്പാക്കിവരുന്ന ഒരു സ്വയം തൊഴിൽ വായ്പാ പദ്ധതിയാണ് എന്റെ ഗ്രാമം. ഗ്രാമീണ മേഖലയിൽ കൂടുതൽ സൂക്ഷ്മ സംരംഭങ്ങൾ കൊണ്ടുവരിക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

യോഗ്യതകൾ: വിദ്യാഭ്യാസം, വയസ്സ്, വാർഷിക വരുമാനം എന്നിവയിൽ ഒരു നിബന്ധനയും ഇല്ല. വ്യക്തിഗത സംരംഭങ്ങൾക്കാണു വായ്പ അനുവദിക്കുക. നിർമാണ സ്ഥാപനങ്ങൾക്കും സേവന സ്ഥാപനങ്ങൾക്കും വായ്പ ലഭിക്കും.

വിശദവിവരങ്ങൾക്കു ഖാദി ബോർഡിന്റെ ജില്ലാതലങ്ങളിൽ പ്രവർത്തിക്കുന്ന ഓഫിസുകളുമായി ബന്ധപ്പെടുക. മുഖ്യ ഓഫിസിന്റെ വിലാസം – ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്, ഗ്രാമ സൗഭാഗ്യ, വഞ്ചിയൂർ, തിരുവനന്തപുരം, ഫോൺ: 0471 2471696, 2471694.

4 – കേരള സംസ്ഥാന സംരംഭ വികസന മിഷൻ (കെഎസ്‌ഇഡിഎം)

കേരള ഫിനാൻഷ്യൽ കോർപറേഷൻ നടപ്പാക്കിവരുന്ന ഒരു സ്വയം തൊഴിൽ വായ്പാ പദ്ധത‍ിയാണ് ഇത്. ധനകാര്യ വകുപ്പിന്റെ നിയന്ത്രണത്തിൽ ആണ് പദ്ധതി പ്രവർത്തിക്കുന്നത്. പലിശരഹിത വായ്പ നൽകുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

യോഗ്യതകൾ: പ്രായം 21നും 40നും ഇടയിൽ. വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം. രണ്ടു പേരിൽ കുറയാത്ത പങ്കാളിത്ത സ്ഥാപനങ്ങൾക്കാണ് വായ്പ നൽകുക. പരമാവധി അഞ്ചു പേർ വരെ ചേർന്ന് അപേക്ഷ സമർപ്പിക്കാം. ടെക്നോക്രാറ്റുകൾക്കു സ്വന്തം നിലയിൽ സ്ഥാപനം ആരംഭിക്കുന്നതിനു വായ്പ ലഭിക്കും. പോളിടെക്നിക്, ബിടെക്, ബിബിഎ, എംബിഎ എന്നീ യോഗ്യത ഉള്ളവരെയാണു ടെക്നോ ക്രാറ്റുകൾ ആയി കണക്കാക്കുന്നത്.

അപേക്ഷിക്കേണ്ട വിധം: കെഎഫ്സിയുടെ വെബ്സൈറ്റിൽ ഓൺലൈൻ ആയി റജിസ്റ്റർ ചെയ്യുകയാണ് ആദ്യം വേണ്ടത്. അപേക്ഷയുടെ നമ്പരും മറ്റും അപ്പോൾ ലഭിക്കും. പിന്നീടു കൂടിക്കാഴ്ചയ്ക്ക് വിളിക്കും. പ്രോജക്ട് റ‍ിപ്പോർട്ട്, സ്ഥിര ആസ്തിയുടെ ക്വട്ടേഷനുകൾ, സ്ഥിര താമസം തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം ഹാജരാകണം. പദ്ധതിയുടെ മേന്മ തന്നെയാണ് പ്രത്യേകം പരിശോധിക്കുന്നത്. പുതുമയുള്ള പദ്ധതികൾക്കാണു മുൻഗണന. പ്രാഥമികമായി തിരഞ്ഞെടുക്കുന്നതുവരെ 14 ദിവസം ന‍ീണ്ടുനിൽക്കുന്ന ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് പ്രോഗ്രാമിന് (ഇ‍.ഡി.പി) അയയ്ക്കുന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ദേശസാൽകൃത – വാണിജ്യ ബാങ്കുൾ വഴി വായ്പ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്കും നിർദേശങ്ങൾക്കുമായി കേരള ഫിനാൻഷ്യൽ കോർപറേഷന്റെ ഓഫിസുകളുമായി ബന്ധപ്പെടണം. web: www.kfc.org. ഫോൺ: 0471 2737500.

5 – കെസ്‌റു (രജിസ്റ്റർ ചെയ്ത തൊഴിൽ രഹിതർക്കുള്ള വായ്പാ പദ്ധതി)

വ്യവസായ – വ്യ‍ാപാര – വാണിജ്യ മേഖലകളിൽ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. വളരെ ചെറിയ നിക്ഷേപത്തിൽ ആരംഭിക്കുവാൻ കഴിയുന്ന സംരംഭങ്ങളാണ് ഈ പദ്ധതിയിൽ വരിക. ചെറിയ ബേക്കറി യൂണിറ്റുകൾ, തയ്യൽ കേന്ദ്രങ്ങൾ, ആട്, പശു, കോഴി ഫാമുകൾ, ഭക്ഷ്യ സംസ്കരണ സംരംഭങ്ങൾ എന്നിവയെല്ലാം ഈ പദ്ധതിയിലൂടെ തിരഞ്ഞെടുക്കാം.

യോഗ്യതകൾ: പ്രായം 21നും 50നും മധ്യേ, വിദ്യാഭ്യാസ യോഗ്യത – സാക്ഷരത, കുടുംബ വാർഷിക വരുമാനം – 40,000 രൂപയിൽ താഴെ, റജിസ്ട്രേഷൻ – എംപ്ലോയ്മെന്റിൽ റജിസ്റ്റർ ചെയ്തിരിക്കണം.
പദ്ധതി ആനുകൂല്യങ്ങൾ: ഒരു ലക്ഷം രൂപ വരെയുള്ള സ്വയം തൊഴിൽ വായ്പാ പദ്ധതിക്ക് വായ്പ. ഗ്രൂപ്പ് സംരംഭങ്ങളും ഇതിൽ ആരംഭിക്കാവുന്നതാണ്. ഗ്രൂപ്പിലെ ഒരാൾക്ക് ഒരു ലക്ഷം രൂപ എന്ന നിരക്കിൽ വായ്പ ലഭിക്കും.

സബ്സിഡി: പദ്ധതി ചെലവിന്റെ 20% സബ്സിഡിയായി ലഭിക്കും.
അപേക്ഷയിലെ നടപടികൾ: ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വേണം അപേക്ഷ സമർപ്പിക്കുവാൻ. അപേക്ഷകരെ ജില്ലാതലത്തിൽ ഇന്റർവ്യൂവിന് ക്ഷണിക്കും.

6 – മൾട്ടി പർപ്പസ് ജോബ് ക്ലബ് (എം പി ജെസി)

ഗ്രൂപ്പ് സംരംഭങ്ങൾ ആരംഭിക്കുന്നതിനായി തയാറാക്കിയിരിക്കുന്ന പദ്ധതിയാണ് ഇത്. നാലു മുതൽ അഞ്ചു വരെ അംഗങ്ങൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കും. രണ്ടു പേർ വരെ അടങ്ങുന്ന ഗ്രൂപ്പ് സംരംഭങ്ങൾക്കും വായ്പ നൽകാമെന്ന ഭേദഗതി വന്നിട്ടുണ്ട്.

യോഗ്യതകൾ: പ്രായം 21 മുതൽ 40 വരെ (സംവരണ വിഭാഗക്കാർ‌ക്കു വയസ്സിളവ് ലഭിക്കുന്നതാണ്). വിദ്യാഭ്യാസ യോഗ്യത – സാക്ഷരത, കുടുംബ വാർഷിക വരുമാനം 50,000 രൂപയിൽ കവിയരുത്. എംപ്ലോയ്മെന്റ് റജിസ്ട്രേഷൻ വേണം. എന്നാൽ നൈപുണ്യം (SKILL) ഉള്ള വ്യക്തികൾക്കു റജിസ്ട്രേഷൻ നിർബന്ധമില്ല.

7 – ശരണ്യ

ശരണ്യ ഒരു സാമൂഹിക സുരക്ഷാ പദ്ധതിയും അതുപോലെതന്നെ സ്വയം തൊഴിൽ വായ്പാ പദ്ധതിയുമാണ്. വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവിനെ കാണാതെപോയ സ്ത്രീകൾ, പട്ടികജാതി, പട്ടികവർഗത്തിൽപ്പെട്ട അവിവാഹിതരായ അമ്മമാർ തുടങ്ങിയ വനിതകൾക്ക് ആശ്വാസം പകരുന്ന സ്വയം തൊഴിൽ വായ്പാ പദ്ധതിയാണ് ഇത്.

യോഗ്യതകൾ: പുനർ വിവാഹിതരാകാത്ത തൊഴിൽരഹിതരായ വിധവകൾ, വിവാഹബന്ധം വേർപെടുത്തിയ സ്ത്രീകൾ, ഭർത്താവിനെ കാണാതെ പോയിട്ടുള്ളവർ, 30 വയസ്സിലും അവിവാഹിതരായി

അപേക്ഷിക്കേണ്ട വിധം: ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജില്ലാ കലക്ടർ ചെയർമാനായും ജില്ലാ എംപ്ലോയ്മെന്റ് ഓഫിസർ കൺവീനറായും രൂപീകരിച്ചിട്ടുള്ള ജില്ലാതല കമ്മിറ്റിയാണ് ഇന്റർവ്യൂവിലൂടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ, ജില്ലാ എംപ്ലോയ്മെന്റ് ഓഫിസുകൾ, എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ് എന്നിവിടങ്ങളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. ഡയറക്ടർ ഓഫിസിന്റെ വിലാസം: എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ്, ഡിപിഐ ജംക്​ഷൻ, തൈക്കാട് പി.ഒ, തിരുവനന്തപുരം 14. ഫോൺ: 0471 2323389, www.employmentkerala.gov.in.

8 – മുദ്രാ ബാങ്ക്

കേന്ദ്ര സർക്കാർ ഈയിടെ പ്രഖ്യാപിച്ച ഒരു സ്വയം തൊഴിൽ വായ്പാ പദ്ധതിയാണ് മുദ്രാ ബാങ്ക് (Micro Units Development and Retinance Agency Ltd). സാമ്പത്തിക വികസനം ലഘു സംരംഭങ്ങളിലൂടെ എന്നതാണ് ഇതിന്റെ ലക്ഷ്യം. രാജ്യത്തു പ്രവർത്തിക്കുന്ന സ്വകാര്യ ദേശസാൽകൃത ബാങ്കുകൾ വഴിയും റീജനൽ റൂറൽ ബാങ്കുകൾ വഴിയും, സഹകരണ ബാങ്കുകൾ വഴിയും ഇതിന്റെ ആനുകൂല്യങ്ങൾ ലഭ്യമാക്ക‍ാം. നിർമാണ സ്ഥാപനങ്ങൾ, സേവന സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്കു വായ്പകൾ ലഭിക്കും. നേരിട്ടുള്ള കാർഷിക പ്രവൃത്തികൾക്കു വായ്പ ലഭിക്കുകയില്ല.

യോഗ്യതകൾ: 2006ലെ എംഎസ്എംഇഡി ആക്ട് അനുസരിച്ച് യോഗ്യരായ എല്ലാവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. പുതിയ സംരംഭകർക്കും നിലവിലുള്ളവ വികസിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നവർക്കും വായ്പ ലഭിക്കും. വയസ്സ്, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ ബാധകമല്ല.

9 – ക്രെഡിറ്റ് ലിങ്കഡ് ക്യാപിറ്റൽ സബ്ബ്‌സിഡി

കേന്ദ്ര വ്യവസായ മന്ത്രാലയം നടപ്പാക്കിവരുന്ന ഒരു ചെറുകിട വ്യവസായ പ്രോൽസാഹന പദ്ധതിയാണ് ഇത്. 100% സബ്സിഡി സ്കീമാണ്. സൂക്ഷ്മ – ചെറുകിട വ്യവസായ സംരംഭങ്ങളിൽ മെച്ചപ്പെട്ട സാങ്കേതിക വിദ്യ സമ്പാദിക്കുന്നതിനും ഉൽപാദനം മെച്ചപ്പെടുത്തുന്നതിനും ഗുണനിലവാരം ഉയർത്തുന്നതിനുമായിട്ടാണ് ഈ സാമ്പത്തിക ആനുകൂല്യം നൽകുന്നത്. മെഷ‍ിനറികളും മറ്റും സമ്പാദിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ആനുകൂല്യം.

അപേക്ഷയിലെ നടപടികൾ: വായ്പയ്ക്ക് അപേക്ഷിക്കുമ്പോൾതന്നെ ഇതു പ്രകാരമുള്ള ആനുകൂല്യത്തിനും അപേക്ഷിക്കണം. വായ്പ അനുവദിച്ച് മൂന്നു മാസത്തിനുള്ളിൽ ബാങ്ക് വഴി തന്നെ അപേക്ഷ സമർപ്പിക്കണം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷയും ബന്ധപ്പെട്ട രേഖകളും സഹിതം കേന്ദ്ര വ്യവസായ മന്ത്രാലയത്തിന്റെ ന്യൂഡൽഹി ഓഫിസിലേക്കാണ് അയച്ചു കൊടുക്കേണ്ടത്. സിഡ്ബി (SIDBI) വഴിയാണ് സബ്സിഡി ആനുകൂല്യം സംരംഭകനു ലഭിക്കുന്നത്. വിവരങ്ങൾക്ക്: www.msmedithrissur.gov.in.

10 – സംരംഭക സഹായപദ്ധതി

100%വും സബ്സിഡി നൽകുന്ന സംസ്ഥാന സർക്കാരിന്റെ ഒരു പദ്ധതിയാണ് ഇത്. വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും അതു നടത്തിക്കൊണ്ടിരിക്കുന്നവർക്കും ഈ പദ്ധതി പ്രകാരം പ്രയോജനം ലഭിക്കും. സൂക്ഷ്മ – ചെറുകിട – ഇടത്തരം വ്യവസായങ്ങളിലെ നിർമാണ യൂണിറ്റുകൾക്കാണ് ഈ ആനുകൂല്യം നൽകുന്നത്. ഭൂമി, കെട്ടിടം, മെഷിനറികൾ, ഉപകരണങ്ങൾ, ഇലക്ട്രിഫിക്കേഷൻ, ജനറേറ്റർ, ഫർണിച്ചറുകൾ, മലിനീകരണ നിയന്ത്രണ സാമഗ്രികൾ തുടങ്ങിയ ഇനങ്ങളിൽ പിന്നീടുള്ള സ്ഥിരനിക്ഷേപത്തെ അടിസ്ഥാനമാക്കിയാണ് ഈ ആനുകൂല്യം നൽകുന്നത്.‌

സ്വയം തൊഴിൽ വായ്പ. മറ്റു പ്രധാന ഏജൻസികൾ

കേരളത്തിൽ സർക്കാർ നിയന്ത്രണത്തിലുള്ള ഒട്ടേറെ ഏജൻസികൾ / കോർപറേഷനുകൾ വഴിയും സ്വയംതൊഴിൽ സംരംഭകർക്കു വായ്പകൾ ലഭിക്കും.

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ.
സംസ്ഥാന പട്ടികജാതി / പട്ടികവർഗ വികസന കോർപറേഷൻ
സംസ്ഥാന വനിതാ വികസന കോർപറേഷൻ
സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ
ഈ സ്ഥാപനങ്ങൾ നടപ്പാക്കുന്ന വായ്പാ പദ്ധതികൾക്ക് ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നിർബന്ധമാണ്. 10 ലക്ഷം രൂപയിൽ താഴെയുള്ള ചെറിയ തുകകളാണ് മിക്കവാറും വായ്പയായി അനുവദിക്കുന്നത്. പ്രായപരിധിയും കുടുംബ വാർഷിക വരുമാന പരിധിയും എല്ലാത്തരം വായ്പകൾക്കും ബാധകമാണ്. 4 മുതൽ 7% വരെ പലിശയ്ക്ക് ഇത്തരം വായ്പകൾ ലഭിക്കും എന്നതാണ് ഈ പദ്ധതികളുടെ മുഖ്യ ആകർഷണം. ഈ സ്ഥാപനങ്ങൾക്ക് എല്ലാംതന്നെ ഹെഡ് ഓഫിസ് കൂടാതെ ജില്ലാതലത്തിലോ മേഖലാ തലത്തിലോ ഓഫിസുകൾ പ്രവർത്തിക്കുന്നതാണ്. ഓഫിസുകളുമായി നേരിട്ട് ബന്ധപ്പെട്ട് അപേക്ഷകൾ നൽകാൻ ശ്രമിക്കുന്നതായിരിക്കും ഉത്തമം.

ARUN GAGANAN
CSHL Team
9747474875

English Summary: central government schemes for employment

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds